play-sharp-fill
കെഎസ്ഇബി ഓഫീസിൽ അക്രമം;  ബിൽ  അടയ്ക്കാത്തതിന് കെഎസ്ഇബി വീട്ടിലെ ഫ്യൂസൂരി, മദ്യലഹരിയിൽ വീട്ടുടമ ഓഫീസിലെ കമ്പ്യൂട്ടറും ഫോണും അടിച്ചു തകർത്തു

കെഎസ്ഇബി ഓഫീസിൽ അക്രമം; ബിൽ അടയ്ക്കാത്തതിന് കെഎസ്ഇബി വീട്ടിലെ ഫ്യൂസൂരി, മദ്യലഹരിയിൽ വീട്ടുടമ ഓഫീസിലെ കമ്പ്യൂട്ടറും ഫോണും അടിച്ചു തകർത്തു

 

തിരുവനന്തപുരം: വൈദ്യുത ബിൽ അടയ്ക്കാത്തതിനെ തുടർന്ന് വീട്ടിലെ കണക്ഷൻ കെഎസ്ഇബി ഉദ്യോഗസ്ഥർ വിച്ഛേദിച്ചതിന് പിന്നാലെ മദ്യലഹരിയിൽ അക്രമം. കെഎസ്ഇബിയുടെ തിരുവല്ലം സെക്ഷൻ ഓഫീസിലാണ് ആക്രമണം നടത്തിയത്. സംഭവത്തിൽ മേനിലം സ്വദേശി അജികുമാറിനെ (43) തിരുവല്ലം പൊലീസ് അറസ്റ്റ് ചെയ്തു.

 

ചൊവാഴ്ച പുലർച്ചെ 1.30 ഓടെയാണ് സംഭവം. കാറിൽ എത്തിയ അജികുമാർ കെഎസ്ഇബി ഓഫീസിന്‍റെ പ്രധാന വാതിലിൽ വന്ന് ഇടിക്കുകയും ബഹളം വെക്കുകയും ചെയ്തു. ഉടൻ ജീവനക്കാർ കതക് തുറന്നു പുറത്ത് വന്നതും ഇയാൾ റിസപ്ഷനിൽ ഉണ്ടായിരുന്ന കംമ്പ്യൂട്ടർ, ലാൻഡ് ഫോൺ, എന്നിവ എടുത്ത് നിലത്തടിക്കുകയും ജനാലകളുടെ ചില്ലുകൾ അടിച്ചു തകർക്കുകയും ചെയ്തു.

 

തുടർന്ന് അക്രമിയെ നേരിടാൻ ശ്രമിച്ച ഓഫീസ് സ്റ്റാഫുകളായ ബ്രൈറ്റ് സിങ് ജോസഫ്, ലൈൻമാൻ സജി, സുദർശൻ എന്നിവർക്ക് ആക്രമണത്തിൽ പരിക്കേറ്റു. തിരുവല്ലം പോലീസ് സ്റ്റേഷനിൽ അറിയിക്കുകയും തുടർന്ന് പ്രതിയെ  പിടികൂടികയുമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group