വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: മനപൂർവമല്ലാത്ത നരഹത്യക്ക് കേസെടുത്ത് പൊലീസ്; കെണി ഒരുക്കിയവര്‍ വൈദ്യുതി ലൈനില്‍ നിന്ന് നേരിട്ട് മോഷ്ടിച്ചുവെന്ന് കെ.എസ്.ഇ.ബി

Spread the love

വഴിക്കടവിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ മനപൂർവമല്ലാത്ത നരഹത്യക്ക് കേസെടുത്ത് പൊലീസ്.സ്ഥലം ഉടമയ്ക്ക് ബന്ധമില്ലെന്ന് പൊലീസ് പറയുന്നു. പ്രതിക്കായി വനത്തിനുള്ളില്‍ തിരച്ചില്‍. കെ എസ് ഇ ബി യുടെ അനുമതിയോടെയുള്ള ഫെന്‍സിങ് എന്ന ആരോപണം തള്ളി ഉദ്യോഗസ്ഥര്‍. കെണി ഒരുക്കിയവര്‍ വൈദ്യുതി ലൈനില്‍ നിന്ന് നേരിട്ട് മോഷ്ടിച്ചുവെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

video
play-sharp-fill

അതെ സമയം മരിച്ച വിദ്യാർഥി അനന്തുവിന്‍റെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും. നിലമ്പൂർ ജില്ലാ ആശുപത്രിയിലായിരിക്കും പോസ്റ്റുമോർട്ടം.

ഷേക്കേറ്റ മറ്റു രണ്ട് വിദ്യാര്‍ഥികള്‍ ചികിത്സയിലാണ്. ദയനീയ സംഭവമെന്നും സര്‍ക്കാര്‍ സ്‌പോണ്‍സേഡ് മര്‍ഡര്‍ എന്നും നിലമ്പൂരിലെ യുഡിഎഫ് സ്ഥാനര്‍ഥി ആര്യാടന്‍ ഷൗക്കത്ത് ആരോപിച്ചു.കുട്ടിയുടെ മരണത്തില്‍ ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും തിരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയ പ്രചാരണമാക്കരുതെന്നും വനം മന്ത്രി എകെ ശശീന്ദ്രന്‍ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്നും ഊഹാപോഹങ്ങളല്ല വേണ്ടെന്നും എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം സ്വരാജ് പറഞ്ഞു.വിദ്യാര്‍ഥിയുടെ മരണത്തില്‍ നിലമ്പൂര്‍ ജില്ലാ ആശുപത്രിക്ക് മുന്നിലെ റോഡ് യുഡിഎഫ് പ്രവര്‍ത്തകര്‍ ഉപരോധിച്ചു. പ്രതിഷേധക്കാരെ പിരിച്ചുവിടാനുള്ള പൊലീസ് ശ്രമം സംഘര്‍ഷത്തിനിടയാക്കി. പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.