
പാലക്കാട്: വൈദ്യുതിബില്ല് കുടിശ്ശികയായതോടെ പാലക്കാട് ആർടിഒ എൻഫോഴ്‌സ്‌മെന്റ് ഓഫീസ് കെട്ടിടത്തിലെ ഫ്യൂസ് ഊരി കെഎസ്ഇബി. മോട്ടോർ വാഹനവകുപ്പിന്റെ പാലക്കാട് ജില്ലയിലെ പ്രധാന ഓഫീസാണിത്.
നവംബർ, ഡിസംബർ മാസങ്ങളിലെ വൈദ്യുതിബില്ല് കുടിശ്ശികയായതോടെയാണ് ഫ്യൂസ് ഊരിയത്. കെഎസ്ഇബി ഫ്യൂസ് ഊരിയതോടെ കഴിഞ്ഞ മൂന്നുദിവസമായി മൊബൈൽഫോൺ വെളിച്ചത്തിലാണ് ജീവനക്കാർ ജോലിചെയ്യുന്നത്.
ഇതിനുപുറമേ മോട്ടോർ വാഹനവകുപ്പിന്റെ അഞ്ച് ഇലക്ട്രിക് കാറുകളും കട്ടപ്പുറത്തായി. ഏകദേശം 73,000 രൂപയാണ് ബിൽതുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group



