എന്‍റെ ജില്ല മൊബൈൽ ആപ്പിലൂടെ റേറ്റ് ചെയ്യാം; സേവനങ്ങളുടെ ഗുണമേന്മ വിലയിരുത്താനുള്ള സൗകര്യമൊരുക്കി കെഎസ്‌ഇബി

Spread the love

കോട്ടയം: കേരളത്തിലെ എല്ലാ ജില്ലകളെ കുറിച്ചുമുള്ള സമഗ്ര വിവരങ്ങള്‍ ഒരു മൊബൈല്‍ ആപ്ലിക്കേഷനിലൂടെ ലഭ്യമാക്കുന്നതിനുള്ള സർക്കാർ സംരംഭമാണ് ‘എന്റെ ജില്ല’ മൊബൈല്‍ ആപ്.

ഈ ആപ്പിൽ എല്ലാ കെഎസ്‌ഇബി കാര്യാലയങ്ങളുടെയും ഫോണ്‍ നമ്ബരുകള്‍ ഇപ്പോള്‍ ലഭ്യമാണ്. ഇതിലൂടെ വിവിധ കാര്യാലയങ്ങളുമായി ഫോണില്‍ ബന്ധപ്പെടാൻ കഴിയും.

ഒപ്പം കാര്യാലയങ്ങളില്‍ നിന്നുള്ള സേവനങ്ങളുടെ ഗുണമേന്മ വിലയിരുത്താനും സ്റ്റാർ റേറ്റിംഗ് നല്‍കാനും കഴിയും. എല്ലാ വിലയിരുത്തലുകളും മൊബൈല്‍ ആപ്പില്‍ പൊതുജനങ്ങള്‍ക്ക് കാണാവുന്നതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിലയിരുത്തലുകള്‍ ജില്ലാ-സംസ്ഥാനതലങ്ങളിലുള്ള കെഎസ്‌ഇബി ഉന്നത ഉദ്യോഗസ്ഥർ കൃത്യമായ ഇടവേളകളില്‍ പരിശോധിക്കുന്നതായിരിക്കും. വിലയിരുത്തല്‍ രേഖപ്പെടുത്തുന്നവരുടെ വ്യക്തിവിവരങ്ങള്‍ സ്വകാര്യമായിരിക്കും. വിലയിരുത്തലിന്മേലുള്ള തുടർനടപടികള്‍ അനായാസമാക്കുന്നതിനായി താത്പര്യമുണ്ടെങ്കില്‍ ഫോണ്‍നമ്ബർ നല്കാനും അവസരമുണ്ട്. ആൻഡ്രോയിഡ്, ഐ ഒ എസ് പ്ലാറ്റ്ഫോമുകളില്‍ ‘എന്‍റെ ജില്ല’ ലഭ്യമാണ്.

പൊതുജനങ്ങള്‍ കെഎസ്‌ഇബി കാര്യാലയങ്ങളില്‍ നിന്ന് ലഭ്യമാകുന്ന സേവനങ്ങളെ സത്യസന്ധമായി വിലയിരുത്തണമെന്നും അത് പ്രവർത്തനങ്ങളുടെ ഗുണമേന്മ മനസ്സിലാക്കാനും തുടർപ്രവർത്തനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്താനും സഹായകമാകുമെന്നും കെഎസ്‌ഇബി അറിയിച്ചു.