കാലവര്‍ഷം ദുര്‍ബലം; വൈദ്യുതി ഉപഭോഗം കുതിച്ചുയരുന്നു; നിയന്ത്രിക്കാൻ ലോഡ് ഷെഡ്ഡിങ്ങും

Spread the love

കൊച്ചി: കാലവർഷം ദുർബലമായതോടെ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം അപ്രതീക്ഷിതമായി കുതിച്ചുയരുന്നു.

video
play-sharp-fill

ആവശ്യത്തിന് വൈദ്യുതിയില്ലാതായതോടെ വൈദ്യുതി ബോർഡിന് വ്യാഴാഴ്ച ലോഡ് ഷെഡ്ഡിങ്ങും നടപ്പാക്കേണ്ടിവന്നു.
രാത്രി ഒൻപതുമുതല്‍ വെള്ളിയാഴ്ച പുലർച്ചെ ഒരുമണിവരെ പലസമയങ്ങളിലായാണ് ലോഡ് ഷെഡ്ഡിങ് ഏർപ്പെടുത്തിയത്.

ഇതിന്റെ ആഘാതം കുറയ്ക്കാൻ വൈദ്യുതി ബോർഡ് ആഭ്യന്തര ജലവൈദ്യുതോത്പാദനം സമീപകാല റെക്കോഡിലേക്ക് ഉയർത്തുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വ്യാഴാഴ്ച രാത്രി പവർ എക്സ്ചേഞ്ചില്‍ നിന്ന് കേരളം 1000 മെഗാവാട്ട് ആവശ്യപ്പെട്ടെങ്കിലും കിട്ടിയത് 75 മെഗാവാട്ട് മാത്രമായിരുന്നു. ഉപഭോഗം ഉയർന്നാല്‍ വരുംദിവസങ്ങളിലും ലോഡ് ഷെഡ്ഡിങ് വേണ്ടിവരുമെന്നാണ് സൂചന.

സംസ്ഥാനത്തെ രാത്രിവൈദ്യുതി ഉപഭോഗത്തില്‍ അഞ്ചുദിവസം കൊണ്ട് 1.29 കോടി യൂണിറ്റിന്റെ വർധനയാണുണ്ടായത്. ജൂണ്‍ ഒന്നിന് 7.31 കോടി യൂണിറ്റായിരുന്നു വൈദ്യുതി ഉപഭോഗം. വ്യാഴാഴ്ച ഇത് 8.60 കോടി യൂണിറ്റായി. മഴക്കാലമായതിനാല്‍ ഉപഭോഗം ഇത്രയും ഉയരുമെന്ന് ബോർഡ് പ്രതീക്ഷിച്ചിരുന്നില്ല. ഇതിനാല്‍ പുറമേനിന്ന് വൈദ്യുതി എത്തിക്കാൻ മുൻകൂട്ടി ശ്രമിച്ചിരുന്നുമില്ല.