കോട്ടയം വേദഗിരിയില്‍ കെ.എസ്.ഇ.ബി ലൈനില്‍ മെയിന്റനൻസ് ജോലിക്കിടെ ദേഹാസ്വാസ്ഥ്യം; ലൈൻമാന് രക്ഷകരായി സഹപ്രവര്‍ത്തകരും അഗ്നിശമനസേനയും
കോട്ടയം: ജോലിക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ലൈൻമാന് രക്ഷകരായി സഹപ്രവര്‍ത്തകരും അഗ്നിശമനസേനയും.
ലൈൻമാൻ പ്രമോദിനാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായത്.
വേദഗിരിയില്‍ കെ.എസ്.ഇ.ബി ലൈനില്‍ മെയിന്റനൻസ് ജോലിക്കിടെയാണ് സംഭവം.
കൂടെയുള്ള ജീവനക്കാര്‍ പ്രമോദിനെ വൈദ്യുതി പോസ്റ്റിനു മുകളില്‍ ബന്ധിച്ചു നിര്‍ത്തി. തുടര്‍ന്ന് കടുത്തുരുത്തി അഗ്നിശമനസേനയെ വിവരമറിയിച്ചു. പ്രമോദിനെ റോപ്പ്, ലാഡര്‍,നെറ്റ് എന്നിവ ഉപയോഗിച്ച് സുരക്ഷിതമായി താഴെയിറക്കി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സ്‌റ്റേഷൻ ഓഫീസര്‍ കലേഷ്‌കുമാറിന്റെ നേതൃത്വത്തില്‍ അസി.സ്‌റ്റേഷൻ ഓഫീസര്‍ രാജു സേവ്യര്‍, ഫയര്‍ ഓഫീസര്‍മാരായ കെ.എസ് ഗോപാലകൃഷ്ണൻ, ടിജോ ജോസഫ്, ബിബിൻ ബേബി, ഹോംഗാര്‍ഡുമാരായ ഫ്രാങ്ക് പി.ജോസഫ്, പി.ടി സുരേഷ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.
Third Eye News Live
0