
തൃശൂർ: ഇലക്‌ട്രിസിറ്റി പോസ്റ്റിന് മുകളില്‍ ജോലി ചെയ്യുന്നതിനിടെ തൊഴിലാളികള്‍ക്ക് വൈദ്യുതാഘാതമേറ്റു.
കെഎസ്‌ഇബി ലൈനിലെ ജോലിക്കിടെ ആണ് തൊഴിലാക്കികള്‍ക്ക് ഷോക്കേറ്റത്. മൂന്നുപേർക്കാണ് ഷോക്കേറ്റത്. ഇതില്‍ ഒരാള്‍ക്ക് മാത്രമേ പരിക്കുള്ളു.
ലൈനില്‍ വൈദ്യുതി പ്രവാഹം ഉണ്ടായതാണ് അപകടകാരണം. കയ്പമംഗലം പനമ്പിക്കുന്നില്‍ ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കെഎസ്‌ഇബിക്ക് വേണ്ടി ജോലി ചെയ്‌ത കരാർ തൊഴിലാളിയായ അസം സ്വദേശി ബൈനൂല്‍ ഇസ്‌ലാംനാണ് പരിക്കേറ്റത്. ഇയാള്‍ക്കൊപ്പം മറ്റ് രണ്ടുപേർക്കും ഷോക്കേറ്റു. ഇവർ മൂവരുമാണ് പോസ്റ്റിന് മുകളില്‍ ജോലി ചെയ്തുകൊണ്ടിരുന്നത്.
പരിക്കേറ്റ തൊഴിലാളിയെ കയ്പമംഗലം ഗായിഡിയൻ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലൈനില്‍ വൈദ്യുതി പ്രവാഹം ഉണ്ടായതെന്ന് എങ്ങനെയെന്ന കാര്യത്തില്‍ വ്യക്തതയില്ല. ജോലി സമയത്ത് സ്വീകരിക്കേണ്ടുന്ന എല്ലാവിധ മുൻകരുതലുകളും സ്വീകരിച്ചിരുന്നുവെന്നാണ് ഉദ്യോഗസ്ഥർ വ്യക്തമാക്കിയത്.



