വാഴ വീണ് വൈദ്യുതി ലൈൻ പൊട്ടി വീണു: പെരുമഴയിൽ വൈദ്യുതി ലൈൻ ശരീരത്തിൽ ചുറ്റി കാസർകോട് സ്വദേശിയ്ക്ക് ദാരുണാന്ത്യം; സംഭവം ചിങ്ങവനം ചന്തയ്ക്കുള്ളിൽ

വാഴ വീണ് വൈദ്യുതി ലൈൻ പൊട്ടി വീണു: പെരുമഴയിൽ വൈദ്യുതി ലൈൻ ശരീരത്തിൽ ചുറ്റി കാസർകോട് സ്വദേശിയ്ക്ക് ദാരുണാന്ത്യം; സംഭവം ചിങ്ങവനം ചന്തയ്ക്കുള്ളിൽ

സ്വന്തം ലേഖകൻ

കോട്ടയം: വാഴ വീണ് പൊട്ടിയ വൈദ്യുതി ലൈൻ ശരീരത്തിൽ ചുറ്റി ഷോക്കേറ്റ് കാസർകോട് സ്വദേശിയ്ക്ക് ദാരുണാന്ത്യം. കാസർകോട് സ്വദേശിയും ചിങ്ങവനം പള്ളത്തറ റോയിയുടെ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന പെയിന്റിംഗ് കോൺട്രാക്ടറുമായ സന്തോഷ് (50) ആണ് മരിച്ചത്.


ശനിയാഴ്ച രാത്രിയിൽ ചിങ്ങവനം മാർക്കറ്റിനുള്ളിൽ പോസ്റ്റ് ഓഫിസിനു സമീപമായിരുന്നു അപകടം. രാത്രി വൈകി ജോലികഴിഞ്ഞ് വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്നു സന്തോഷ്. വൈകിട്ടുണ്ടായ മഴയിൽ ഇവിടെ റോഡരികിൽ നിന്ന വാഴ വൈദ്യുതി ലൈനിലേയ്ക്ക് വീണിരുന്നു. ഇതേ തുടർന്ന് വൈദ്യുതി ലൈൻ റോഡിലേയ്ക്ക് പൊട്ടിവീണു. ഇത് അറിയാതെ ബൈക്കിൽ എത്തിയ സന്തോഷ് ലൈനിൽ ചുറ്റുകയായിരുന്നുവെന്നാണ് സംശയിക്കുന്നത്. രാവിലെയാണ് നാട്ടുകാർ വിവരം അറിയുന്നത്. തുടർന്ന് ചിങ്ങവനം പൊലീസും വൈദ്യുതി വകുപ്പ് അധികൃതരും സ്ഥലത്ത് എത്തി തുടർ നടപടികൾ സ്വീകരിച്ചു. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. ചിങ്ങവനം പൊലീസ് കേസെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group