താൽക്കാലിക വൈദ്യുതി കണക്ഷൻ സ്ഥിരം കണക്ഷനാക്കാൻ പതിനായിരം രൂപ കൈക്കൂലി വാങ്ങിയ കെഎസ്ഇബി ഓവർസിയർ വിജിലൻസിന്റെ പിടിയിൽ; പിടിയിലായത് കുറവിലങ്ങാട് കെ.എസ്.ഇ.ബി ഓഫിസിലെ ഓവർസിയർ

Spread the love

കോട്ടയം: കുറവിലങ്ങാട് കെഎസ്ഇബി ഓഫിസിലെ ഓവർസിയറെ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടികൂടി.

കുറവിലങ്ങാട് കെഎസ്ഇബി ഓഫിസിലെ ഓവർസിയറായ എം.കെ രാജേന്ദ്രനെയാണ് കോട്ടയം വിജിലൻസ് ഡിവൈഎസ്പി നിർമ്മൽ ബോസിന്റെ നേതൃത്വത്തിലുള്ള സംഘം
കൈക്കൂലി വാങ്ങുന്നതിനിടെ ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് അറസ്റ്റ് ചെയ്തത്.

കുറവിലങ്ങാട് സ്വദേശിയായ പ്രവാസി മലയാളിയുടെ വീട്ടിൽ താൽക്കാലിക വൈദ്യുതി കണക്ഷനാണ് ഉണ്ടായിരുന്നത്. താൽക്കാലിക വൈദ്യുതി കണക്ഷൻ പെർമനന്റ് കണക്ഷൻ ആക്കി നൽകുന്നതിനാണ് ഇയാൾ പതിനായിരം രൂപ കൈക്കൂലി വാങ്ങിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതേ തുടർന്ന് പ്രവാസി മലയാളി കോട്ടയം വിജിലൻസ് എസ്.പി ശ്യാംകുമാറിന് പരാതി നൽകുകയായിരുന്നു. തുടർന്നു വിജിലൻസ് സംഘം ഫിനോഫ്തലിൻ പൗഡർ പുരട്ടിയ നോട്ട് നൽകി ഓവർസിയറെ കൈയ്യോടെ പിടികൂടുകയായിരുന്നു.