മഴയിൽ കനത്തനഷ്ടത്തിൽ കെഎസ്‌ഇബി; ഒടിഞ്ഞത്‌ 12000 വൈദ്യുതി പോസ്റ്റ്: നഷ്ടം 56.7 കോടി

Spread the love

കോട്ടയം: രണ്ടുദിവസത്തെ കനത്തമഴയില്‍ സംസ്ഥാനത്ത് കെഎസ്‌ഇബിക്ക് കനത്തനഷ്ടം. 25 ഇലക്‌ട്രിക്കല്‍ സർക്കിളിലായി 12000 വൈദ്യുതി പോസ്റ്റുകളാണ് 48 മണിക്കൂറിനിടെ ഒടിഞ്ഞത്.

48 ട്രാൻസ്ഫോർമറുകള്‍ തകരാറിലായി. ആകെ 56.7 കോടി രൂപയുടെ നഷ്ടമാണ് കെഎസ്‌ഇബിയ്ക്കുണ്ടായതെന്നും അധികൃതർ അറിയിച്ചു.

18100 ട്രാൻസ്ഫോർമർ പരിധിയിലായി 30 ലക്ഷം ഉപഭോക്താക്കള്‍ക്ക് വൈദ്യുതിതടസ്സം നേരിട്ടു. ഇതില്‍ 8.6 ലക്ഷം ഉപഭോക്താക്കള്‍ക്ക് വൈദ്യുതി പുനഃസ്ഥാപിക്കാനുണ്ടെന്ന് കെഎസ്‌ഇബി ഡിസ്ട്രിബ്യൂഷൻ വിഭാഗം പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സബ്സ്റ്റേഷനിലെ ജീവനക്കാരെക്കൂടി നിയോഗിച്ച്‌ വൈദ്യുതിതടസ്സം നീക്കാനുള്ള തീവ്രശ്രമത്തിലാണ് കെഎസ്‌ഇബി. മഴ കുറഞ്ഞാല്‍ ഇന്ന് വൈകീട്ടോടെ വൈദ്യുതി വിതരണം പൂർണമായും പുനഃസ്ഥാപിക്കാനാകുമെന്ന് ഡിസ്ട്രിബ്യൂഷൻ വിഭാഗം ഡയറക്ടർ സജി പൗലോസ് പറഞ്ഞു.