പുരപ്പുറത്ത് സോളാര്‍ വച്ചവരോട് വീണ്ടും ‘ചതി’: വൈദ്യുതി ഉപയോഗിച്ചാലും ഇല്ലെങ്കിലും പണം നല്‍കണം; കെ.എസ്.ഇ.ബി ഇടാക്കുന്ന ഫിക്‌സഡ് ചാർജില്‍ ഇളവില്ല

Spread the love

തിരുവനന്തപുരം: പുരപ്പുറ സോളാർ ഉത്പാദകരില്‍ നിന്ന് കെ.എസ്.ഇ.ബി ഇടാക്കുന്ന ഫിക്‌സഡ് ചാർജില്‍ ഇളവില്ല.

തുടർന്നും ഈടാക്കാമെന്ന് വൈദ്യുതി റഗുലേറ്ററി കമ്മിഷൻ ഉത്തരവിട്ടു.
സോളാറിന് പുറമേ, അധികമായി ഉപയോഗിക്കുന്ന കെ.എസ്.ഇ.ബി വൈദ്യുതിക്ക് ചാർജ് ഈടാക്കുന്നുണ്ട്. ഇതു കൂടാതെയാണ് ഫിക്സഡ് ചാർജ്.

കെ.എസ്.ഇ.ബിയുടെ വൈദ്യുതി ഉപയോഗിച്ചാലും ഇല്ലെങ്കിലും ഫിക്സഡ് ചാർജ് നല്‍കണം. ഇത് പുരപ്പുറ സോളാർ ഉത്പാദകർക്ക് തിരിച്ചടിയായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കെ.എസ്.ഇ.ബിയുടെ വൈദ്യുതിക്കു മാത്രം ഫിക്സഡ് ചാർജ് ഈടാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സോളാർ ഉത്പാദകരുടെ ഹർജി. എന്നാല്‍ ഉപയോഗിച്ചാലും ഇല്ലെങ്കിലും വീട്ടില്‍ വൈദ്യുതി എത്തിക്കുകയും അതിനുള്ള സംവിധാനം നിലനിറുത്തുകയും ചെയ്യുന്നതിനാല്‍ ഇത് അനിവാര്യമാണെന്നായിരുന്നു കെ.എസ്.ഇ.ബിയുടെ വാദം.

വൈദ്യുതി വിതരണത്തിനുള്ള അടിസ്ഥാന സൗകര്യങ്ങളുടെ ചെലവിനായി കെ.എസ്.ഇ.ബി ഈടാക്കുന്നതാണ് ഫിക്സഡ് ചാർജ്.