video
play-sharp-fill

കെഎസ്‌ഇബിയുടേത് നീതികരിക്കാനാവാത്ത നടപടി; തൃശ്ശൂരിലെ വാഴവെട്ട് നടപടിയില്‍ ഇടപെട്ട് കൃഷിമന്ത്രി; കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി

കെഎസ്‌ഇബിയുടേത് നീതികരിക്കാനാവാത്ത നടപടി; തൃശ്ശൂരിലെ വാഴവെട്ട് നടപടിയില്‍ ഇടപെട്ട് കൃഷിമന്ത്രി; കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി

Spread the love

തൃശൂർ: പുതുക്കാട് പാഴായില്‍ കർഷകനായ മനോജിന്റെ വാഴകള്‍ കെഎസ്‌ഇബി വെട്ടിയ നടപടിയില്‍ ഇടപെട്ട് കൃഷിമന്ത്രി.

കെഎസ്‌ഇബിയുടേത് നീതികരിക്കാനാവാത്ത നടപടിയെന്നും പി.പ്രസാദ് പറഞ്ഞു.
ലാഘവത്തോടെയാണ് ഉദ്യോഗസ്ഥർ വാഴ വെട്ടിക്കളഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

വൈദ്യുതി മന്ത്രിയുമായി ഇക്കാര്യം സംസാരിച്ചുവെന്നും ഇനി കർഷക ദ്രോഹമുണ്ടാകാതിരിക്കാൻ നടപടി എടുക്കുമെന്നും കൃഷി മന്ത്രി പറഞ്ഞു. കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ടിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുലച്ചു നിന്നിരുന്ന വാഴകള്‍ ആണ് ഒരു ദയയും കാണിക്കാതെ കെഎസ്‌ഇബി വെട്ടിക്കളഞ്ഞത്. വൈദ്യുതി കമ്പിക്ക് കീഴിലാണെന്ന് ചൂണ്ടിക്കാട്ടി ഇവർ വാഴകള്‍ വെട്ടുകയായിരുന്നു. ചില വാഴകള്‍ പൂർണമായും വെട്ടികളഞ്ഞുവെന്ന് കർഷകൻ പറഞ്ഞു. ഇത് രണ്ടാം തവണയാണ് കെഎസ്‌ഇബി, കർഷകരുടെ വാഴകള്‍ വെട്ടി കളയുന്നത്.