മൂന്ന് ദിവസമായി വീട്ടിൽ വൈദ്യുതിയില്ല; പരാതി അറിയിച്ചിട്ടും അധികൃതർ തിരിഞ്ഞുനോക്കിയില്ല; പോത്തുപാറ കെഎസ്ഇബി ഓഫിസിൽ ആറ് മാസം പ്രായമായ കുഞ്ഞുമായി രാത്രി കുടുംബത്തിൻ്റെ കുത്തിയിരിപ്പ് സമരം

Spread the love

പീരുമേട്: വീട്ടിലെ വൈദ്യുതിത്തകരാർ പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച്, ആറു മാസം പ്രായമായ കുഞ്ഞുമായി രാത്രി കെഎസ്ഇബി ഓഫിസ് പടിക്കൽ കുത്തിയിരിപ്പ് സമരം.

പാമ്പനാർ ചിദംബരം സ്വദേശി ജയിംസ് (70), ഭാര്യ ഡെയ്സി (68), മകൾ രഞ്ജിനി (36), ആറു മാസം പ്രായമായ കുഞ്ഞ് എന്നിവരാണ് കെഎസ്ഇബിയുടെ പോത്തുപാറ സെക്‌ഷൻ ഓഫിസിന്റെ മുന്നിൽ രാത്രി വൈകിയും കുത്തിയിരിപ്പുസമരം തുടരുന്നത്.

കഴിഞ്ഞ മൂന്നു ദിവസമായി വീട്ടിൽ വൈദ്യുതിയില്ലെന്നു പരാതി അറിയിച്ചിട്ടും അധികൃതർ തിരിഞ്ഞുനോക്കിയില്ലെന്നു കുടുംബം ആരോപിക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മീറ്റർ ബോക്സിൽ നിന്നു സർവീസ് വയറിന്റെ ബന്ധം വിട്ടുപോയതാണ് തകരാറിന് ഇടയാക്കിയത്.