മകളെ സ്‌കൂളിൽ വിട്ട് വരുന്നതിനിടെ കാട്ടുപന്നി ആക്രമണത്തില്‍ കെഎസ്ഇബി ജീവനക്കാരന് പരിക്ക്

Spread the love

തിരുവനന്തപുരം: കാട്ടുപന്നിയുടെ ആക്രമണത്തില്‍ കെഎസ്ഇബി ജീവനക്കാരന് പരിക്ക്. പാലോട് വെള്ളയംദേശം ചൂടല്‍മന്‍പുറം സ്വദേശി സന്തോഷ് കുമാറിനാണ് പരിക്കേറ്റത്.

ഇരുചക്ര വാഹനത്തില്‍ യാത്രചെയ്യുമ്പോഴാണ് സന്തോഷിനെ കാട്ടുപന്നി ആക്രമിച്ചത്. വ്യാഴാഴ്ച രാവിലെ ഏഴ് മണിയോടെ മകളെ സ്‌കൂളില്‍ എത്തിച്ച് തിരിച്ചുവരുമ്പോഴായിരുന്നു അപകടം.

പാലോട് റെയ്ഞ്ച് ഓഫീസിന് സമീപത്തെ വളവില്‍വെച്ച് കാട്ടില്‍നിന്ന് റോഡിലേക്ക് ഇറങ്ങിവന്ന കാട്ടുപന്നി സന്തോഷ് കുമാര്‍ സഞ്ചരിച്ച വാഹനത്തില്‍ ഇടിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാട്ടുകാര്‍ ചേര്‍ന്ന് സന്തോഷിനെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. ഇദ്ദേഹത്തിന് കൈക്കും കാലിനും പരിക്കുണ്ട്.