video
play-sharp-fill

ഇനി വൈദ്യുതി ബില്ലടയ്ക്കാൻ മറന്ന് പിഴയടക്കേണ്ട; ബില്‍ അടയ്ക്കേണ്ട തീയതി നേരത്തെ തന്നെ നിങ്ങളുടെ ഫോണിലേക്ക്  സന്ദേശമായി എത്തും; പുതിയ സംവിധാനവുമായി കെഎസ്‌ഇബി…

ഇനി വൈദ്യുതി ബില്ലടയ്ക്കാൻ മറന്ന് പിഴയടക്കേണ്ട; ബില്‍ അടയ്ക്കേണ്ട തീയതി നേരത്തെ തന്നെ നിങ്ങളുടെ ഫോണിലേക്ക് സന്ദേശമായി എത്തും; പുതിയ സംവിധാനവുമായി കെഎസ്‌ഇബി…

Spread the love

തിരുവനന്തപുരം: യഥാസമയം വൈദ്യുതി ബില്ലടയ്ക്കാൻ പലരും മറന്നുപോകാറുണ്ട്. കൃത്യസമയത്ത് വൈദ്യുതി ബില്‍ അടയ്ക്കാതിരുന്നാല്‍ പിഴയൊടുക്കേണ്ടി വരുമെന്ന് മാത്രമല്ല, ഒരുപക്ഷേ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെടാനും സാധ്യതയുണ്ട്.

ഉപഭോക്താക്കള്‍ക്ക് വൈദ്യുതി ബില്‍ അടയ്ക്കേണ്ട തീയതി സംബന്ധിച്ച മുന്നറിയിപ്പ് നല്‍കുന്നതിന് പ്രത്യേക സംവിധാനം ഒരുക്കിയിരിക്കുകയാണ് കെഎസ്‌ഇബി. ബില്‍ അടയ്ക്കേണ്ട തീയതി നേരത്തെ തന്നെ ഉപയോക്താക്കളുടെ ഫോണ്‍ നമ്പരിലേക്ക് സന്ദേശമായി അയക്കുന്ന സംവിധാനമാണ് കെഎസ്‌ഇബി ഒരുക്കിയിരിക്കുന്നത്.

ചെയ്യേണ്ടത് ഇത്രമാത്രം
ഉപയോക്താക്കള്‍ കണ്‍സ്യൂമർ രേഖകള്‍ക്കൊപ്പം ഫോണ്‍നമ്പർ ചേർക്കുക. ഇങ്ങനെ ചെയ്യുന്നതിലൂടെ വൈദ്യുതി ബില്‍ തുക അടയ്ക്കേണ്ട തീയതി സംബന്ധിച്ച മുന്നറിയിപ്പ് എസ്.എം.എസ് ആയി ലഭിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വൈദ്യുതി ബില്‍ സംബന്ധിച്ച വിവരങ്ങള്‍, വൈദ്യുതി തടസ്സം സംബന്ധിച്ച മുന്നറിയിപ്പുകള്‍ തുടങ്ങിയവയും ലഭ്യമാകും.

“https://wss.kseb.in/selfservices/registermobile” എന്ന വെബ്സൈറ്റിലൂടെയും സെക്ഷൻ ഓഫീസിലെ ക്യാഷ് കൗണ്ടർ വഴിയും മീറ്റർ റീഡറുടെ കയ്യിലെ ബില്ലിംഗ് മെഷീൻ വഴിയും ഫോണ്‍നമ്പർ രജിസ്റ്റർ ചെയ്യാം. സേവനം തികച്ചും സൗജന്യമാണെന്ന് കെഎസ്‌ഇബി അറിയിച്ചു.