
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി ഉപഭോക്താക്കൾക്ക് ഫെബ്രുവരി മാസത്തിൽ വൈദ്യുതി ബില്ലിൽ ഇളവ് ലഭിക്കും. വൈദ്യുതി ബില്ലിനൊപ്പം ഈടാക്കുന്ന ഇന്ധന സർചാർജിൽ കുറവ് വരുത്തിയതിനെ തുടർന്ന് ഈ മാസത്തെ ബിൽ തുക താഴും.
കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് പുറത്തിറക്കിയ അറിയിപ്പിൽ, പ്രതിമാസ ബില്ലിംഗ് ലഭിക്കുന്ന ഉപഭോക്താക്കൾക്ക് ഫെബ്രുവരിയിൽ ഇന്ധന സർചാർജ് ഈടാക്കില്ലെന്ന് വ്യക്തമാക്കി. ജനുവരിയിൽ യൂണിറ്റിന് 8 പൈസ സർചാർജ് ഈടാക്കിയിരുന്നു.
രണ്ടുമാസത്തിലൊരിക്കൽ ബിൽ ലഭിക്കുന്ന ഉപഭോക്താക്കൾക്ക് യൂണിറ്റിന് 4 പൈസ മാത്രമാണ് സർചാർജ് നിശ്ചയിച്ചിരിക്കുന്നത്. ജനുവരിയിൽ ഇത് 7 പൈസയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സർചാർജിലെ കുറവ് ഫെബ്രുവരി ബില്ലുകളിൽ നേരിട്ട് പ്രതിഫലിക്കുമെന്ന് അധികൃതർ അറിയിച്ചു.



