കോട്ടയത്ത് ഇന്ന് ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും

Spread the love

സ്വന്തം ലേഖകൻ‍

കോട്ടയം: ജില്ലയിൽ ഇന്ന് ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും.

കോട്ടയം സെന്റർ സെക്കന്റ കീഴിൽ കാരാപ്പുഴ, അലൈഡ്, വാസൻ, യൂണിയ്യൻ ക്ലബ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി ഭാഗികമായി തടസ്സപ്പെടും. കുമരകം ഇലെക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന വെച്ചൂർകായൽ ഭാഗത്തു രാവിലെ 8.30 മുതൽ വൈകുന്നേരം 6 വരെ വൈദ്യുതി മുടങ്ങും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷനിൽ വരുന്ന കഞ്ഞിക്കുഴി മൗണ്ട് കാർമ്മൽ , പുളിക്കച്ചിറ , ഇറഞ്ഞാൽ ഭാഗങ്ങളിൽ രാവിലെ ഒമ്പത് മുതൽ വൈകുന്നേരം അഞ്ച് വരെ വൈദ്യുതി മുടങ്ങും.

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കൈതേപ്പാലം ട്രാൻസ്‌ഫോമറിൽ രാവിലെ 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.

അതിരമ്പുഴ സെക്ഷൻ ഓഫീസിന്റെ ലിസിയു ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി രാവിലെ 9.30 മുതൽ 5.30 വരെ ഭാഗികമായി മുടങ്ങും.

കടുത്തുരുത്തി സബ്സ്റ്റേഷനിൽ അറ്റകുറ്റ പണികൾ നടക്കുന്നതിനാൽ കടുത്തുരുത്തി ടൗൺ, ആയാംകുടി എന്നീ ഫീഡറുകളുടെ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ രാവിലെ 9 മുതൽ ഉച്ചക്ക് 2 വരെ വൈദ്യുതി മുടങ്ങും.

പാമ്പാടി ടൗണിൽ കെ.ഫോൺ വർക്ക് നടക്കുന്നതിനാൽ 9.30 മുതൽ 5മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ എ.സി റോഡ് എലിവേറ്റഡ് ഹൈവേയുടെ വർക്കുമായി ബന്ധപ്പെട്ട് റെഡ് സ്‌ക്വയർ , സരയൂ , ആവണി , സുരഭി , തമിഴ് മൻട്രം , മനക്കച്ചിറ , കൂട്ടുമ്മേൽ ചർച്ച് , ആനന്ദപുരം , എലെറ്റ് ഫാം ,ആനന്ദപുരം ടവർ , മനയ്ക്കച്ചിറ സോമിൽ , ഏലംകുന്ന് പള്ളി , കോണ്ടൂർ റിസോർട്ട് , അമ്പാടി , എന്നീ ട്രാൻസ്‌ഫോർമറുകളിൽ രാവിലെ 8.30 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും.

കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ പുലിക്കുഴി, എണ്ണയ്ക്കാച്ചിറ എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ വൈദ്യുതി മുടങ്ങുന്നതാണ്.