
തിരുവനന്തപുരം: വൈദ്യുതി ബിൽ അടയ്ക്കുമ്പോൾ ഇനി പരമാവധി 1000 രൂപ വരെ മാത്രമേ പണമായി സ്വീകരിക്കുകയുള്ളു. അതിൽ കൂടുതലുള്ള ബില്ലുകൾ നിർബന്ധമായും ഓൺലൈൻ മാർഗം വഴി അടയ്ക്കണം. പുതിയ തീരുമാനത്തെ കർശനമായി നടപ്പാക്കാൻ കെഎസ്ഇബി നിർദ്ദേശം നൽകിയിട്ടുണ്ട്.
രണ്ട് കാഷ് കൗണ്ടറുകൾ പ്രവർത്തിക്കുന്ന കേന്ദ്രങ്ങളിൽ ഒന്ന് അടയ്ക്കുകയും ചെയ്യും. നിലവിൽ 70 ശതമാനം ബില്ലുകളും ഓൺലൈൻ വഴിയാണ് അടയ്ക്കുന്നത്. ഇതാണ് കൗണ്ടറുകളുടെ എണ്ണം കുറയ്ക്കാൻ കാരണമായത്.
ഇത് കൂടാതെ ബില്ല് അടയ്ക്കുന്നതിനുള്ള സമയക്രമത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. മുൻപ് രാവിലെ 8 മുതൽ വൈകുന്നേരം 6 വരെ പണം സ്വീകരിച്ചിരുന്നുവെങ്കിൽ ഇനി മുതൽ രാവിലെ 9 മുതൽ വൈകുന്നേരം 3 വരെ മാത്രമേ കൗണ്ടറുകൾ പ്രവർത്തിക്കൂ. അതുപോലെതന്നെ, ഒരേ കെട്ടിടത്തിൽ രണ്ട് സെക്ഷൻ ഓഫീസുകൾ പ്രവർത്തിക്കുന്നിടത്ത് ഇനി ഒരു കൗണ്ടറേ ഇനി ഉണ്ടാകൂ. അധികം വരുന്ന ജീവനക്കാരെ ഡിവിഷൻ, സർക്കിൾ ഓഫീസുകളിലേക്ക് മാറ്റുകയോ പൊതുസ്ഥലംമാറ്റത്തിന്റെ ഭാഗമായി മറ്റിടങ്ങളിലേക്ക് പുനർനിയമിക്കുകയോ ചെയ്യും.

Whatsapp Group 1 | Whatsapp Group 2 |Telegram Group