
പൊൻകുന്നം: റബർമരങ്ങൾ വൈദ്യുതി ലൈനിലേക്ക് ചാഞ്ഞുനിൽക്കുന്നത് അപകടഭീഷണിയായി മാറുന്നു. ചെറിയ കാറ്റ് വീശിയാല്‍ പോലും ലൈനിലേക്ക് മരങ്ങള്‍ ഒടിഞ്ഞു വീഴുന്നത് പതിവ് സംഭവമാണ്.
ഇരുപതാംമൈല്‍ പുളിക്കല്‍ ഗേറ്റ്-പന്നിക്കുഴി റോഡിലാണ് റബർ മരങ്ങള്‍ ഭീഷണിയായി നിലകൊള്ളുന്നത്.
കഴിഞ്ഞ ദിവസം ഉണ്ടായ കനത്ത മഴയിൽ, ലൈനില്‍ മരം വീണ് മൂന്നു ദിവസത്തോളം വൈദ്യുതി മുടങ്ങിയിരുന്നു. ഇത്തരത്തിൽ അപകടാവസ്ഥയിലുള്ള മരങ്ങള്‍ വെട്ടിമാറ്റണമെന്നാവശ്യപ്പെട്ട് ചിറക്കടവ് പഞ്ചായത്ത് സെക്രട്ടറിക്കും വാർഡ് മെമ്പറിനും കഴിഞ്ഞദിവസം പ്രദേശവാസികൾ പരാതി നല്‍കിയിരുന്നു. എന്നാല്‍, ഇരുവരെ യാതൊരുവിധ നടപടികളും അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group