വൈദ്യുതി തടസ്സം സംബന്ധിച്ച മുന്നറിയിപ്പുകൾ ഇനി എസ്എംഎസ് ആയി ലഭിക്കും; നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം

Spread the love

കോട്ടയം: ജില്ലയിൽ മഴക്കെടുതികൾ തുടരുന്ന സാഹചര്യത്തിൽ വൈദ്യുതി തടസ്സത്തെക്കുറിച്ചുള്ള മുന്നറിയിപ്പുകള്‍ എസ്‌.എം‌.എസ് വഴി ലഭ്യമാക്കുന്നതിനായി, ഉപഭോക്താക്കള്‍ www.kseb.in എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ച് സ്വന്തം മൊബൈല്‍ നമ്പര്‍ അപ്ഡേറ്റ് ചെയ്യണമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.

video
play-sharp-fill

അടിയന്തര സന്ദേശങ്ങൾ നൽകുന്നതിനും പരാതികൾ അറിയിക്കുന്നതിനുമായി പാലാ, കോട്ടയം എന്നിവിടങ്ങളിലുള്ള ഇലക്‌ട്രിക്കൽ സർക്കിള്‍ ഓഫീസുകളിൽ കൺട്രോൾ റൂമുകൾ പ്രവർത്തിക്കുന്നുണ്ട്. ബന്ധപ്പെടാനുള്ള നമ്പറുകൾ: പാലാ – 9496008230, കോട്ടയം – 9496008063. വൈദ്യുതിയുമായി ബന്ധപ്പെട്ട അപകടം അല്ലെങ്കിൽ അപകടസാധ്യത കണ്ടെത്തുന്നുവെങ്കിൽ, അതിവേഗം സമീപത്തുള്ള സെക്ഷൻ ഓഫീസിലോ എമർജൻസി നമ്പറായ 9496010101-ലോ വിവരം അറിയിക്കുക.

മരങ്ങള്‍ ഒടിഞ്ഞുവീണ് വൈദ്യുത ലൈനുകളും പോസ്റ്റുകളും തകര്‍ന്ന് കോട്ടയം ജില്ലയില്‍ കെ.എസ്.ഇ.ബിക്ക് 7.9 കോടി രൂപയുടെ നഷ്ടമുണ്ടായി. കോട്ടയം സര്‍ക്കിളിനു കീഴില്‍ വരുന്ന 31 സെക്ഷനുകളിലായി വൈദ്യുതിത്തൂണുകള്‍ ഒടിഞ്ഞ് 2.90 കോടിരൂപയുടെ നഷ്ടമുണ്ടായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം ജില്ലയിൽ മരങ്ങൾ ഒടിഞ്ഞുവീണ് വൈദ്യുത ലൈൻകളും പോസ്റ്റുകളും തകർന്നതിനാൽ കെ.എസ്.ഇ.ബിക്ക് ഏകദേശം 7.9 കോടി രൂപയുടെ സാമ്പത്തിക നഷ്ടം ഉണ്ടായിട്ടുണ്ട്. കോട്ടയം സർക്കിളിന് കീഴിലുള്ള 31 സെക്ഷനുകളിലായി വൈദ്യുതത്തൂണുകളുടെ നാശം മൂലം ഏകദേശം 2.90 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തി.

102 ഹൈടെന്‍ഷന്‍ പോസ്റ്റുകളും 396 ലോടെന്‍ഷന്‍ പോസ്റ്റുകളും ഒടിഞ്ഞു. 2018ലെ പ്രളയത്തേത്തുടര്‍ന്ന് കുമരകം, തിരുവാര്‍പ്പ്, വെച്ചൂര്‍, കല്ലറ തുടങ്ങിയ സ്ഥലങ്ങളിലെ താഴ്ന്ന പ്രദേശങ്ങളിലുണ്ടായിരുന്ന ട്രാന്‍സ്ഫോര്‍മറുകള്‍ വെള്ളം കയറാത്ത ഭാഗങ്ങളിലേക്ക് മാറ്റിസ്ഥാപിക്കുകയോ ഉയരം കൂട്ടി സ്ഥാപിക്കുകയോ ചെയ്തിരുന്നു. അതുകൊണ്ട് വെള്ളം കയറി ട്രാന്‍സ്ഫോര്‍മറുകള്‍ നശിക്കുന്ന അവസ്ഥ നിലവില്‍ ഇല്ല. ട്രാന്‍സ്ഫോര്‍മറുകള്‍ ദിവസങ്ങളോളം ഓഫ് ചെയ്തിടേണ്ട സ്ഥിതിയുമില്ലെന്ന് കെ.എസ്.ഇ.ബി. കോട്ടയം സര്‍ക്കിള്‍ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ റിയ ജേക്കബ് പറഞ്ഞു.