കനത്ത മഴയിൽ കെ.എസ്.ഇ.ബിക്ക് ഷോക്ക്; 56.7 കോടിയുടെ നഷ്ടം

Spread the love

തിരുവനന്തപുരം: കാലവർഷം ശക്തി പ്രാപിച്ചതോടെ കെഎസ്ഇബിക്ക് കോടികളുടെ നഷ്ടം. 48 മണിക്കൂറിനിടെ 25 ഇലക്‌ട്രിക്കൽ സർക്കിളിലായി 12000 വൈദ്യുതി പോസ്‌റ്റുകളാണ്‌ ഒടിഞ്ഞത്‌. 48 ട്രാൻസ്‌ഫോർമറുകൾ തകരാറിലായി. ആകെ 56.7 കോടി രൂപയുടെ നഷ്‌ടമാണ്‌ കെഎസ്‌ഇബിയ്‌ക്കുണ്ടായതെന്നും അധികൃതർ അറിയിച്ചു.

video
play-sharp-fill

18100 ട്രാൻസ്‌ഫോർമർ പരിധിയിലായി 30 ലക്ഷം ഉപഭോക്‌താക്കൾക്ക് വൈദ്യുതിതടസ്സം നേരിട്ടു. ഇതിൽ 8.6 ലക്ഷം ഉപഭോക്‌താക്കൾക്ക്‌ വൈദ്യുതി പുനഃസ്‌ഥാപിക്കാനുണ്ടെന്ന്‌ കെഎസ്‌ഇബി ഡിസ്‌ട്രിബ്യൂഷൻ വിഭാഗം പറയുന്നു.

സബ്‌സ്‌റ്റേഷനിലെ ജീവനക്കാരെക്കൂടി നിയോഗിച്ച്‌ വൈദ്യുതിതടസ്സം നീക്കാനുള്ള തീവ്രശ്രമത്തിലാണ്‌ കെഎസ്‌ഇബി. മഴ കുറഞ്ഞാൽ ചൊവ്വാഴ്‌ച വൈകീട്ടോടെ വൈദ്യുതി വിതരണം പൂർണമായും പുനഃസ്‌ഥാപിക്കാനാമെന്ന്‌ ഡിസ്‌ട്രിബ്യൂഷൻ വിഭാഗം ഡയറക്‌ടർ സജി പൗലോസ്‌ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group