
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം ശക്തമായതോടെ പലയിടങ്ങളിലും മരം ഒടിഞ്ഞ് വീണ് പോസ്റ്റുകള്‍ ഒടിഞ്ഞും ലൈനുകള്‍ പൊട്ടിയും മറ്റും വെദ്യുതി മുടങ്ങുന്നത് സാധരണമാണ്.
വൈദ്യുതി മുടങ്ങിയാലുടൻ തുടരെ തുടരെ വിളികള്‍ വരുന്നതിനാല്‍ പലർക്കും കെഎസ്‌ഇബി ഓഫീസുകളില്‍ വിളിച്ചാല്‍ കിട്ടാത്ത അവസ്ഥയാണ്. വിളിച്ചാല്‍ മന:പൂർവം എടുക്കാത്തതാണെന്ന പരാതിയും ഉണ്ട്. ഈ സാഹചര്യത്തിൽ കെഎസ്‌ഇബി ഓഫീസില്‍ വിളിച്ചിട്ട് കിട്ടിയില്ലെങ്കില്‍ വിളിക്കാനുള്ള നമ്പർ മന്ത്രി കെ.കൃഷ്ണൻ കുട്ടി സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്.
1912 എന്ന നമ്ബരിലോ, അല്ലെങ്കില്‍, 9496001912 എന്ന നമ്ബറിലോ വിളിച്ച് അറിയിക്കാം. അതല്ലെങ്കില്‍ 9496001912 എന്ന നമ്ബരിലെ വാട്സ് ആപ്പിലേക്ക് മെസേജ് അയക്കാം. വൈദ്യുതി സംബന്ധമായ അപകടമോ, അപകടസാധ്യതയോ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം അതത് സെക്ഷൻ ഓഫീസുകളിലോ അറിയിക്കണം. 9496010101 എന്ന എമർജൻസി നമ്ബറിലും അറിയിക്കാം. ഈ നമ്ബർ അടിയന്തരസന്ദേശങ്ങള്‍ അറിയിക്കാനുള്ളതാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group