video
play-sharp-fill

“ബിജെപിയെ എതിർക്കുന്നവർ എല്ലാവരേയും അർബൻ നക്‌സലായി മുദ്രകുത്താനാണ് ശ്രമം, ഇത്ര വിശാല ചിന്താഗതിയുള്ള ചേട്ടനൊക്കെയാണല്ലോ ഭാരതത്തെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്ക് നയിക്കുന്ന പാർട്ടിയുടെ നെടുംതൂണ് എന്നാലോചിക്കുമ്പോൾ ഒരു ആശ്വാസം..” ; ബി ഗോപാലകൃഷ്ണൻ്റെ അധിക്ഷേപ പരാമർശത്തിനെതിരെ കെ എസ് ശബരീനാഥൻ

“ബിജെപിയെ എതിർക്കുന്നവർ എല്ലാവരേയും അർബൻ നക്‌സലായി മുദ്രകുത്താനാണ് ശ്രമം, ഇത്ര വിശാല ചിന്താഗതിയുള്ള ചേട്ടനൊക്കെയാണല്ലോ ഭാരതത്തെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്ക് നയിക്കുന്ന പാർട്ടിയുടെ നെടുംതൂണ് എന്നാലോചിക്കുമ്പോൾ ഒരു ആശ്വാസം..” ; ബി ഗോപാലകൃഷ്ണൻ്റെ അധിക്ഷേപ പരാമർശത്തിനെതിരെ കെ എസ് ശബരീനാഥൻ

Spread the love

തിരുവനന്തപുരം: മല്ലിക സുകുമാരനും സുപ്രിയ മേനോനുമെതിരായ ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ്റെ അധിക്ഷേപ പരാമർശത്തിനെതിരെ കോൺഗ്രസ് നേതാവ് കെ എസ് ശബരീനാഥൻ.

ഒരു ശരാശരി ബിജെപി നേതാവിൻ്റെ മനസ് എങ്ങനെ പ്രവർത്തിക്കുന്നു എന്നതിന്റെ ഉദാഹരണമാണ് ഗോപാലകൃഷ്‌ണൻ്റെ പ്രസ്‌താവന. ബിജെപിയെ എതിർക്കുന്നവരെ മുഴുവൻ അർബൻ നക്സൽ എന്ന് മുദ്രകുത്താനാണ് അദ്ദേഹത്തിന്റെ ശ്രമമെന്നും ശബരീനാഥൻ കുറിച്ചു.

ഫേയ്സ്ബുക്കിലൂടെയായിരുന്നു ശബരീനാഥൻ്റെ പ്രതികരണം. ‘ഒരു ശരാശരി ബിജെപി നേതാവിന്റെ മനസ് എങ്ങനെ പ്രവർത്തിക്കുന്നു എന്നറിയണമെങ്കിൽ ബിജെപി നേതാവ് ഗോപാലകൃഷ്ണന്റെ ഇന്നത്തെ പ്രസ്താവന കേട്ടാൽ മതി. ‘മല്ലിക സുകുമാരൻ്റെ മരുമകൾ സുപ്രിയ ഒരു അർബൻ നക്സലാണ്. അവരെ അമ്മായിയമ്മയായ മല്ലിക നിലക്കുനിർത്തണം’. എന്നുവെച്ചാൽ, ബിജെപിയെ എതിർക്കുന്നവർ എല്ലാവരും അർബൻ നക്‌സലാണ്’.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫേയ്സ്ബുക്ക പോസ്റ്റിന്റെ പൂർണരൂപം:-

ഒരു ശരാശരി ബിജെപി നേതാവിൻ്റെ മനസ്സ് എങ്ങനെ പ്രവർത്തിക്കുന്നു എന്നറിയണമെങ്കിൽ ബിജെപി നേതാവ് ശ്രീ ഗോപാലകൃഷ്‌ണൻ്റെ ഇന്നത്തെ പ്രസ്താവന കേട്ടാൽ മതി “മല്ലിക സുകുമാരൻ്റെ മരുമകൾ സുപ്രിയ ഒരു അർബൻ നക്‌സലാണ്. അവരെ അമ്മായിയമ്മയായ മല്ലിക നിലക്കുനിർത്തണം”
എന്നുവച്ചാൽ ഒന്ന്! – ബിജെപിയെ എതിർക്കുന്നവർ എല്ലാവരും അർബൻ നക്‌സലാണ്.
രണ്ട്’-അമ്മായിയമ്മമാരുടെ തൊഴിൽ മരുമക്കളെ നിലക്കുനിർത്തുന്നതാണ്”.
ഇത്ര വിശാല ചിന്താഗതിയുള്ള ഗോപാലകൃഷ്‌ണൻ ചേട്ടനൊക്കെയാണല്ലോ ഭാരതത്തെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്ക് നയിക്കുന്ന പാർട്ടിയുടെ നെടുംതൂണ് എന്നാലോചിക്കുമ്പോൾ ഒരു ആശ്വാസം!