play-sharp-fill
കെ.എസ് .എഫ് ഇ വരിക്കാർക്ക് കോളടിച്ചു: ചിട്ടിയുടെ സർവീസ് ചാർജ് ഉടൻ തിരികെ ലഭിക്കും

കെ.എസ് .എഫ് ഇ വരിക്കാർക്ക് കോളടിച്ചു: ചിട്ടിയുടെ സർവീസ് ചാർജ് ഉടൻ തിരികെ ലഭിക്കും

സ്വന്തം ലേഖകൻ

കോട്ടയം: ഹൈക്കോടതി ഉത്തരവിനെ തുടർന്ന് സർവീസ് ടാക്സ് മരവിപ്പിച്ചതോടെ മൂന്ന് വർഷത്തെ സർവീസ് ടാക്സ് ഉപഭോക്താക്കൾക്ക് തിരികെ നൽകാനൊരുങ്ങി കെ.എസ്.എഫ്.ഇ. മൂന്ന് വർഷത്തെ രണ്ടു ലക്ഷത്തോളം ഉപഭോക്താക്കൾക്കാണ് തുക തിരികെ ലഭിക്കുക.
2012 ജൂലൈ ഒന്ന് മുതൽ , 2015 ജൂൺ 14 വരെയുള്ള കാലയളവിൽ, കേന്ദ്രസർക്കാർ ചിട്ടിയുടെ ഫോർമാൻ കമ്മീഷനിൽമേൽ സർവീസ് ടാക്സ് ഈടാക്കിയിരുന്നു. ഈ നികുതിയ്ക്കെതിരെ ചിട്ടി ചേർന്നവർ കോടതിയെ സമീപിക്കുകയായിരുന്നു.ഇതേ തുടർന്ന് ഈ നികുതി നില നിൽക്കില്ലെന്ന് ഹൈക്കോടതി വിധിച്ചു. തുടർന്നാണ് കോടതി ഈടാക്കിയ സർവീസ് ചാർജ് തിരികെ നൽകാൻ വിധിച്ചത്. ഇതേ തുടർന്ന് വരിക്കാർക്ക് തുക തിരികെ നൽകാനുള്ള നടപടികൾ കെ.എസ്.എഫ്.ഇ ആരംഭിച്ചിട്ടുമുണ്ട്.
ചിട്ടി വിളിച്ചെടുത്ത ബ്രാഞ്ചിൽ ചിട്ടിയുടെ പാസ് ബുക്കും ആധാർ കാർഡും അതിന്റെ ഒരു കോപ്പിയുമടക്കം എത്തി രേഖകളുടെ പരിശോധനകൾക്ക് ശേഷം ലഭിക്കുന്ന സർട്ടിഫിക്കറ്റ് വാങ്ങുക.ഈ സർട്ടിഫിക്കറ്റിനൊപ്പം റീഫണ്ട് നൽകുന്നതിനായി സർവ്വീസ് ടാക്സ് ഡിപ്പാർട്ട്മെന്റ് നിഷ്കർഷിച്ചിരിക്കുന്ന ഫോം ആർ എന്ന ഫോം കൂടി പുരിപ്പിച്ച് സമർപ്പിക്കുക. തുടർന്ന് തുക കൈപ്പറ്റാം.

അപേക്ഷ, 2019 മാർച്ച് 14 നുള്ളിൽ സമർപ്പിക്കേണ്ടതാണ് .