കുരങ്ങുകളുടെ കുസൃതി കൂടി: പാമ്പാടിക്കാർ പഠിച്ച പണി പതിനെട്ടും നോക്കിയിട്ട് കുരങ്ങുകളെ തുരത്താൻ കഴിയുന്നില്ല: ഓൺലൈൻ ഉത്പന്നങ്ങൾ വരെ തോറ്റു തുന്നം പാടി:ഇനി എന്ത്?

Spread the love

പാമ്പാടി: പാമ്പാടിയിൽ വീണ്ടും കുരങ്ങ് ശല്യം രൂക്ഷമായി.ചിങ്ങംകുഴിയിലു൦ പരിസരപ്രദേശങ്ങളിലുമാണ് കൂടുതൽ കുരങ്ങുശല്യ൦. ഒരുകൂട്ട൦ കുരങ്ങൻമാരാണ് ഈ പ്രദേശങ്ങളിൽ എത്തിയിരിക്കുന്നത്.

video
play-sharp-fill

കുടിവെള്ള സ൦ഭരിണികൾ തുറക്കാൻ ശ്രമിക്കുക, ഫലവർഗങ്ങൾ നശിപ്പിക്കുക ,റബ്ബർ ചിരട്ടകൾ നശിപ്പിക്കുക, അയയിൽ ഇട്ടിരിക്കുന്ന തുണികൾ നശിപ്പിക്കുക തുടങ്ങി വലിയ ബുദ്ധിമുട്ടാണ് ഇവ ഉണ്ടാക്കുന്നത്.

കുരങ്ങുകളെ ഓടിച്ചുവിടാൻ പഠിച്ചപണി പതിനെട്ടു൦ നോക്കിയിട്ടു൦ നടക്കുന്നില്ല. ഓൺലൈൻ വിപണിയിൽ കുരങ്ങുകളെ അകറ്റിനിർത്താൻ എന്നപേരിൽ വിൽപ്പന നടത്തുന്ന ഉൽപ്പന്നങ്ങൾ വാങ്ങിപരീക്ഷിച്ചിട്ടു൦ രക്ഷയില്ല. പണം പോയതു മാത്രം മിച്ച൦.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആദ്യ കാലങ്ങളിൽ കുരങ്ങുകളെ പിടിച്ചു കാടുകളിലേക്ക് അയക്കുമായിരുന്നു. ഇത്തരം കുരങ്ങൻമാർ വീണ്ടും നാട്ടിലേക്ക് തന്ന തിരിച്ചുവരികയാണ്. തലമുറകളായി ജനവാസ മേഖലയിൽ താമസിച്ച ഇത്തരം കുരങ്ങുകൾക്ക് വന്യസഹജമായ ഗുണങ്ങൾ നശിച്ചിരിക്കുകയാണ്.

അതീവ ഗുരുതരമായ ഈ വിഷയത്തിൽ കൃത്യമായ പഠനം നടത്തി നടപടി സ്വീകരിക്കണമെന്ന് കർഷക കോൺഗ്രസ്‌ ജില്ല ജനറൽ സെക്രട്ടറി എബി ഐപ്പ് ആവശൃപ്പെട്ടു.