
മുണ്ടക്കയം: കുട്ടിക്കാനം മരിയന്‍ കോളേജിലെ രണ്ടാം വര്‍ഷ സാമൂഹ്യ പ്രവര്‍ത്തന വിദ്യാര്‍ഥികള്‍ക്ക് പഠനത്തിന്റെ ഭാഗമായ ഫീല്‍ഡ് വിസിറ്റ് ഇത്തവണ ‘ആന വണ്ടിയിലെ’ ഫീല്‍ഡ് വര്‍ക്ക് കാര്യം കൂടി ആണ്.
കെ .എസ് . ആര്‍ . ടി . സി ആവിഷ്‌കരിച്ച ചാര്‍ട്ടേഡ് സര്‍വീസിന്റെ സാധ്യത മനസ്സിലാക്കിയ അധ്യാപകരും വിദ്യാര്‍ഥികളും ഈ സെമസ്‌റററിലെ ഫീല്‍ഡ് സന്ദര്‍ശനങ്ങള്‍ കെ. എസ്. ആര്‍. ടി. സി ചാര്‍ട്ടേഡ് സര്‍വീസ് വഴി നടത്താന്‍ തീരുമാനിച്ചു.
കുമളി കെ. എസ് . അര്‍. ടി സി ഡിപ്പോയിലെ ഉദ്യോഗസ്‌ഥര്‍ പൂര്‍ണ പിന്തുണയും നിര്‍ദേശങ്ങളും നല്‍കി ഈ ഉദ്യമത്തെ കുട്ടികളിലേക്ക് എത്തിച്ചു. കേരളത്തിലെ വിവിധ ജില്ലകളില്‍ ഉള്ള സന്നദ്ധ സംഘടനകള്‍ സന്ദര്‍ശിച്ച് അവിടത്തെ സോഷ്യല്‍

Whatsapp Group 1 | Whatsapp Group 2 |Telegram Group
വര്‍ക്ക് പ്രവര്‍ത്തനങ്ങള്‍ പഠിക്കുക എന്ന ലക്ഷ്യത്തില്‍ തുടര്‍ന്നും പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്താന്‍ ആണ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ തീരുമാനം എന്ന്
സോഷ്യല്‍ വര്‍ക്ക് വിഭാഗം മേധാവി ഡോ. ജസ്‌റ്റിന്‍ പി. ജെ , ഫീല്‍ഡ് വര്‍ക്ക് കോര്‍ഡിനേറ്റര്‍മാരായ ഡോ. ജോബി ബാബു, വിശാഖ് മോഹന്‍ എന്നിവര്‍ അറിയിച്ചു