video
play-sharp-fill

8 വർഷമായി അനധികൃതമായി കേരളത്തിൽ താമസിച്ചു വരുന്ന ബംഗ്ലാദേശികൾ പിടിയിൽ: വ്യാജ തിരിച്ചറിയൽ രേഖകൾ പിടിച്ചെടുത്തു.

8 വർഷമായി അനധികൃതമായി കേരളത്തിൽ താമസിച്ചു വരുന്ന ബംഗ്ലാദേശികൾ പിടിയിൽ: വ്യാജ തിരിച്ചറിയൽ രേഖകൾ പിടിച്ചെടുത്തു.

Spread the love

അങ്കമാലി : അങ്കമാലിയില്‍ അനധികൃതമായി തങ്ങിയ രണ്ട് ബംഗ്ലാദേശി പൗരന്മാർ പിടിയില്‍. ബംഗ്ലാദേശ് മുഹമ്മദ് നഗർ സ്വദേശികളായ മൊനിറൂല്‍ മുല്ല (30), അല്‍ത്താബ് അലി (27) എന്നിവരാണ് അങ്കമാലി പോലീസിന്റെ പിടിയിലായത്.

ഓപ്പറേഷൻ ക്ലീൻ പദ്ധതിയുടെ ഭാഗമായി ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയുടെ മേല്‍നോട്ടത്തില്‍ നടത്തിയ പരിശോധനയില്‍ കറുകുറ്റി ഭാഗത്ത് നിന്നുമാണ് കസ്റ്റഡിയിലെടുത്തത്.

2017ല്‍ ആണ് ഇവർ അതിർത്തി കടന്ന് ബംഗാളിലെത്തിയത്.
തുടർന്ന് വ്യാജ ആധാർ കാർഡ്, മറ്റു രേഖകള്‍ എന്നിവ നിർമ്മിച്ചു. മൊബെല്‍ കണക്ഷനും, താമസത്തിനും മറ്റു കാര്യങ്ങള്‍ക്കുമായി ഈ വ്യാജ രേഖകളാണ് ഉപയോഗിച്ചിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അങ്കമാലിയിലും പരിസര പ്രദേശങ്ങളിലും മാറി മാറി താമസിച്ചു വരികയായിരുന്നു. വിവിധ ജോലികളാണ് ചെയ്തിരുന്നത്.

ഇവർ പണം ഏജൻ്റിന് ബംഗാളിലേക്ക് അയച്ചു കൊടുക്കുകയും അവിടെ നിന്ന് ഏജൻ്റ് ബംഗ്ലാദേശിലെത്തിക്കുകയുമായിരുന്നുവെന്ന് പോലീസിനോട് പറഞ്ഞു. ഇവർക്ക് സൗകര്യം

ചെയ്തു കൊടുത്തവരെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്.
ഇതോടെ റൂറല്‍ ജില്ലയില്‍ ഈ വർഷം പോലീസ പിടികൂടിയ ബംഗ്ലാദേശികളുടെ എണ്ണം നാല്‍പ്പതായി.