video
play-sharp-fill
ചെങ്ങളത്ത് കൊറോണ നിരീക്ഷണത്തിലുള്ളയാൾ മരിച്ചു: മരണകാരണം പക്ഷാഘാതമെന്ന് ആരോഗ്യ വകുപ്പ്; വ്യാജ പ്രചാരണവുമായി സാമൂഹ്യമാധ്യമങ്ങൾ; വ്യാജ വാർത്ത ഷെയർ ചെയ്താൽ നടപടിയെന്ന് ജില്ലാ കളക്ടർ

ചെങ്ങളത്ത് കൊറോണ നിരീക്ഷണത്തിലുള്ളയാൾ മരിച്ചു: മരണകാരണം പക്ഷാഘാതമെന്ന് ആരോഗ്യ വകുപ്പ്; വ്യാജ പ്രചാരണവുമായി സാമൂഹ്യമാധ്യമങ്ങൾ; വ്യാജ വാർത്ത ഷെയർ ചെയ്താൽ നടപടിയെന്ന് ജില്ലാ കളക്ടർ

തേർഡ് ഐ ബ്യൂറോ

കോട്ടയം: ചെങ്ങളത്ത് കൊറോണ നിരീക്ഷണത്തിലുള്ളയാൾ മരിച്ചതിനു പിന്നാലെ സോഷ്യൽ മീഡിയയിൽ വ്യാജ പ്രചാരണം. ചെങ്ങളം സ്വദേശിയായ ശശിധരനാണ് കൊറോണ നിരീക്ഷണത്തിൽ ഇരിക്കെ പക്ഷാഘാതത്തെ തുടർന്നു മരിച്ചത്. എന്നാൽ, ഇദ്ദേഹം കൊറോണ ബാധിച്ച് മരിച്ചതാണ് എന്ന രീതിയിലാണ് സാമൂഹ്യ മാധ്യമങ്ങളിൽ വ്യാജ പ്രചാരണം നടക്കുന്നത്. ഇതേ തുടർന്നു സാമൂഹ്യ മാധ്യമങ്ങളിൽ പ്രചാരണം നടത്തുന്നവർക്കെതിരെ കേസെടുക്കുമെന്നു ജില്ലാ കളക്ടർ അറിയിച്ചു.

ചെങ്ങളത്ത് കൊറോണ സ്ഥിരീകരിച്ച റാന്നി സ്വദേശികളുടെ ബന്ധുവിനൊപ്പം ശശിധരന്റെ മകൻ കുറച്ചു ദിവസം സഞ്ചരിച്ചിരുന്നു. ചെങ്ങളത്ത് കൊറോണ ബാധിച്ച രോഗിയും ശശിധരന്റെ മകനും സുഹൃത്തുക്കളുമായിരുന്നു. ഈ സാഹചര്യത്തിലാണ് ശശിധരന്റെ മകനെ വീട്ടിൽ നിരീക്ഷണത്തിൽ നിർത്തിയത്. മകനുമായി സമ്പർക്കം പുലർത്തിയതിന്റെ പേരിലാണ് ശശിധരനെയും നിരീക്ഷണത്തിൽ മാറ്റിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ, ഇരുവരുടെയും സാമ്പിളുകൾ പരിശോധിച്ചെങ്കിലും കൊറോണ കണ്ടെത്താൻ സാധിച്ചിരുന്നില്ല. എന്നാൽ, രോഗം ഏതെങ്കിലും രീതിയിൽ പടരുന്ന സാഹചര്യം ഒഴിവാക്കുന്നതിനായി ഇരുവരെയും കുടുംബാംഗങ്ങളെയും നിരീക്ഷണത്തിൽ തന്നെ നിർത്തിയിരിക്കുകയായിരുന്നു. ഇതിനിടെയാണ് പക്ഷാഘാതമുണ്ടായ ശശിധരൻ മരിച്ചത്.

ഇതോടെ സാമൂഹ്യമാധ്യമങ്ങളിൽ കൊറോണ ബാധിച്ചാണ് ശശിധരൻ മരിച്ചത് എന്ന പ്രചാരണം ശക്തമായത്. തുടർന്നു, ആരോഗ്യ വകുപ്പ് അധികൃതർ ശശിധരന്റെ മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കു മാറ്റി. പോസ്റ്റ്‌മോർട്ടത്തിനു ശേഷം കൃത്യമായ മരണവിവരം പുറത്തുവിടും. അതുവരെ ഭീതി പടർത്തുന്ന പ്രചാരണം നടത്തരുതെന്ന് ജില്ലാ കളക്ടർ പി.കെ സുധീർ ബാബു അഭ്യർത്ഥിച്ചു.