
പുതുപ്പള്ളി: പത്തു വര്‍ഷം സംസ്ഥാനം ഭരിച്ച ഇടതുസര്‍ക്കാര്‍ ഉമ്മന്‍ ചാണ്ടി സ്ഥാപിച്ച കെ.ആർ. നാരായണൻ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിനെ തകര്‍ത്തെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍.
അകലക്കുന്നത്ത് നടത്തിയ പ്രചാരണത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഇന്‍സ്റ്റിറ്റ്യൂട്ടിനായി കൊണ്ടുവന്ന പദ്ധതികളെല്ലാം ഈ സര്‍ക്കാര്‍ മരവിപ്പിച്ചു. ഉമ്മന്‍ ചാണ്ടിയോടും ഈ നാടിനോടും നാട്ടുകാരോടുമുള്ള വിരോധമാണ് ഇതിനു പിന്നിലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചെങ്ങളം ജംഗ്ഷനില്‍നിന്നാരംഭിച്ച പര്യടനം യുഡിഎഫ് ജില്ലാ കൺവീനര്‍ ഫില്‍സണ്‍ മാത്യുസ് ഉദ്ഘാടനം ചെയ്തു. കെപിസിസി ജനറല്‍ സെക്രട്ടറി ജോഷി ഫിലിപ്പ് അധ്യക്ഷത വഹിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കുഞ്ഞ് പുതുശേരി, ബിജു പറമ്ബകം എന്നിവര്‍ പ്രസംഗിച്ചു. 22 കേന്ദ്രങ്ങളില്‍ സ്വീകരണം ഏറ്റുവാങ്ങിയ പര്യടനം മണല്‍ ജംഗ്ഷനില്‍ സമാപിച്ചു.
രാവിലെ കുട്ടനാട് നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി റെജി ചെറിയാനൊപ്പം സൈക്കിള്‍ റോഡ് ഷോയിലും തുടര്‍ന്ന് കോട്ടയം എന്‍എസ്എസ് താലൂക്ക് യൂണിയന് കരയോഗം, ദേവലോകം അരമന എന്നിവിടങ്ങളും സന്ദര്‍ശിച്ചു.



