video
play-sharp-fill

ക്രിസ്തുവിന്‍റെ പീഢാനുഭവത്തിന്‍റേയും കുരിശ് മരണത്തിന്‍റേയും സ്മരണയിൽ ക്രൈസ്തവർ ഇന്ന് ദുഖവെള്ളി ആചരിക്കുന്നു.

ക്രിസ്തുവിന്‍റെ പീഢാനുഭവത്തിന്‍റേയും കുരിശ് മരണത്തിന്‍റേയും സ്മരണയിൽ ക്രൈസ്തവർ ഇന്ന് ദുഖവെള്ളി ആചരിക്കുന്നു.

Spread the love

കോട്ടയം: യേശുക്രിസ്തുവിന്റെ പീഡാനുഭവത്തിന്‍റേയും കുരിശുമരണത്തിൻറെ സ്മരണയിൽ ക്രൈസ്തവർ ഇന്ന് ദുഃഖ വെള്ളി ആചരിക്കുന്നു. മനുഷ്യരുടെ മുഴുവൻ പാപങ്ങൾ ഏറ്റെടുത്ത്

യേശു കുരിശുമരണം വരിച്ച ദിവസമാണ് ദുഃഖ വെള്ളിയായി ആചരിക്കുന്നത്. ലോകത്തെ വിവിധ ദേവാലയങ്ങളിൽ ദുഃഖ വെള്ളിയുടെ ഭാ​ഗമായി പ്രത്യേക പ്രാർത്ഥനകളും കുരിശിന്‍റെ വഴിയും നടക്കുകയാണ്.

ദേവാലയങ്ങളിൽ പീഡാനുഭവ വായനയും കുരിശിന്റെ രഹസ്യവും മഹത്വവും വ്യക്തമാക്കുന്ന പ്രാർത്ഥനകളും നടക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ക്രൈസ്തവർക്ക് മാത്രമല്ല, ലോകത്തെ സർവ മനുഷ്യർക്കും വെളിച്ചം പകരുന്ന അസാധാരണമായ ത്യാഗത്തിന്റെ ഓർമ്മ പുതുക്കൽ കൂടിയാണ് ഈ ദിനം.

വിവിധ ക്രൈസ്തവ ദേവാലയങ്ങളിൽ രാവിലെ തന്നെ ചടങ്ങുകൾക്ക് തുടക്കമായി. കുരിശുമല കയറ്റം, നീന്തു നേർച്ച തുടങ്ങിയവ ദുഖവെള്ളി ദിനത്തിൽ നടക്കുകയാണ്.