ആരാധകരെ നിരാശയിലാഴ്ത്തി ക്രിസ് ഗെയിലിന്റെ പ്രഖ്യാപനം
സ്വന്തം ലേഖിക
മാഞ്ചസ്റ്റർ: ക്രിക്കറ്റ് ആരാധകരെ നിരാശയിലാഴ്ത്തി ക്രിസ് ഗെയ്ലിന്റെ പ്രഖ്യാപനം. ലോകകപ്പ് ക്രിക്കറ്റിനു ശേഷം നടക്കുന്ന ഇന്ത്യയുടെ വെസ്റ്റിൻഡീസ് പര്യടനത്തോടെ തന്റെ കരിയറിന്റെ അവസാനമാകുമെന്ന് താരം അറിയിച്ചു. ഓഗസ്റ്റിലും സെപ്റ്റംബറിലുമായാണ് ഇന്ത്യ-വെസ്റ്റിൻഡീസ് ടെസ്റ്റ് ക്രിക്കറ്റ് പരമ്പര നടക്കുന്നത്.വെസ്റ്റ് ഇൻഡീസിന് വേണ്ടി 103 ടെസ്റ്റുകൾ , 295 ഏകദിനങ്ങൾ, 58 ട്വന്റി 20 മത്സരങ്ങൾ എന്നിവയാണ് താരം കളിച്ചിട്ടുള്ളത്. ടെസ്റ്റ് ക്രിക്കറ്റിൽ 15 സെഞ്ചുറികൾ ഉൾപ്പടെ 7214 റൺസ് ഗെയിൽ നേടിയിട്ടുണ്ട്. 15 സെഞ്ചുറികളും 37 അർധസെഞ്ചുറികളുമുണ്ട്. ഏകദിനത്തിൽ 10345 റൺസാണ് നേടിയത്. ടി20യിൽ 1627 റൺസ് നേടിയിട്ടുണ്ട്. ഐപിഎൽ ചരിത്രത്തിൽ 300 സിക്സറുകൾ അടിച്ച ഏകതാരവും ഗെയിലാണ്.
Third Eye News Live
0