
കൊച്ചി: ക്രിസ്മസ് ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണെല്ലോ നാടും നഗരവുമെല്ലാം. ക്രിസ്മസ് അടിപൊളിയാക്കാനായുള്ള എല്ലാ വിധ ഒരുക്കങ്ങളും പലരും പൂർത്തിയാക്കിയിട്ടുണ്ട്.
പല വീടുകളുടെയും മുന്നില്‍ നക്ഷത്രങ്ങളും ക്രിസ്മസ് ട്രീയും പുല്‍ക്കൂടുമെല്ലാം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. വഴികളും കടകളുമെല്ലാം ലൈറ്റുകളും തോരണങ്ങളുമെല്ലാമായി ക്രിസ്മസ് വൈബ് സെറ്റാക്കിയിട്ടുണ്ട്. ഡിസംബർ തുടങ്ങിയപ്പോള്‍ തന്നെ പ്ലം കേക്ക് കടകളിലെ ചില്ലുകൂട്ടില്‍ ഒന്നാം സ്ഥാനം പിടിച്ചിട്ടുണ്ട്. വൈനും അങ്ങനെ തന്നെ. ആഘോഷങ്ങള്‍ക്കുള്ള തയ്യാറെടുപ്പുകളെല്ലാം പൂർത്തിയായിക്കഴിഞ്ഞ ഈ വേളയില്‍ ഇത്തവണത്തെ ക്രിസ്മസിന്റെ പ്രത്യേകത എന്താണെന്ന് നോക്കിയാലോ?
സംഖ്യാപരമായ ഒരു സവിശേഷതയാണ് ഇത്തവണത്തെ ക്രിസ്മസിനുള്ളത്. ഈ വർഷം ക്രിസ്മസ് വരുന്നത് 25/12/25 എന്ന തീയതിയിലാണ്. നൂറ്റാണ്ടിലൊരിക്കല്‍ മാത്രം സംഭവിക്കുന്ന ഒരു പ്രത്യേകതയാണിത്. എല്ലാ വർഷവും ക്രിസ്മസ് 25-നാണെങ്കിലും ഇത്തവണ വർഷവും 25-ലാണ് അവസാനിക്കുന്നത്. അതായത് ക്രിസ്മസ് തീയതിയും വർഷവും അവസാനിക്കുന്നത് ഒരുപോലെ. ഇത് വളരെ അപൂർവമാണ്. മുന്നില്‍നിന്നും പിന്നില്‍നിന്നും വായിച്ചാല്‍ ഒരുപോലെ തന്നെ എന്നതും മറ്റൊരു സവിശേഷത.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതിനുമുമ്പ് ഇങ്ങനെയുണ്ടായിട്ടുള്ളത് 1925-ലാണ്. ഇനിയിങ്ങനെ സംഭവിക്കുക 2125-ലായിരിക്കും. അതായത് 100 വർഷം കഴിഞ്ഞേ ഇനി ഇങ്ങനെയൊരു പ്രത്യേക ക്രിസ്മസ് ഉണ്ടാകുകയുള്ളൂ. അതുകൊണ്ടുതന്നെ പലയാളുകള്‍ക്കും ഇതൊരു കൗതുകമാണ്.
ഇതിന് സംസ്കാരപരമായോ മതപരമായോ യാതൊരു ബന്ധവുമില്ലെങ്കിലും സംഖ്യാശാസ്ത്രം ഇഷ്ടപ്പെടുന്നവർ ഇതൊരു അപൂർവതയായി കണക്കാക്കുന്നുണ്ട്. ഇക്കാര്യം അറിയാവുന്ന ആളുകളാവട്ടെ അതിനനുസരിച്ചുള്ള ചിത്രങ്ങളും സന്ദേശങ്ങളുമായി തങ്ങളുടെ അറിവ് മറ്റുള്ളവരുമായി പങ്കുവെക്കാനുള്ള ശ്രമത്തിലാണ്.



