ക്രിസ്മസ് ആഘോഷത്തില്‍ ഗണഗീതം ആലപിക്കണമെന്ന ആവശ്യവുമായി ബിഎംഎസ്: പരിപാടി വേണ്ടന്നു വച്ച് തപാല്‍ വകുപ്പ്

Spread the love

തിരുവനന്തപുരം: ക്രിസ്മസ് ആഘോഷത്തില്‍ ഗണഗീതം ആലപിക്കണമെന്ന ആവശ്യവുമായി ബിഎംഎസ്. തപാല്‍ വകുപ്പ് തിരുവനന്തപുരം മേഖല ആസ്ഥാനത്ത് നാളെയാണ് ക്രിസ്‌മസ്‌ ആഘോഷം.

video
play-sharp-fill

ക്രിസ്മസ് കരോള്‍ അഘോഷങ്ങളില്‍ ഗണഗീതം ആലപിക്കണം എന്നാവശ്യപ്പെട്ട് ബിഎംഎസ് കത്തു നല്‍കി.
വന്ദേ ഭാരത് ഉദ്ഘാടന വേളയില്‍ കുട്ടികള്‍ പാടിയ ദേശഭക്തി ഗാനം ആലപിക്കണമെന്നാണ് ആവശ്യം.

ഇതിനായി എല്ലാ പ്രവർത്തകരും ആഘോഷ വേളയില്‍ പങ്കെടുക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു. സെക്രട്ടറി എസ് രാജേന്ദ്ര പ്രസാദ് ആണ് കത്ത് അയച്ചത്. എന്നാല്‍

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിഷയത്തില്‍ എതിർപ്പുമായി ഇടത് കോണ്‍ഗ്രസ് അനുകൂല സംഘടനകള്‍ രംഗത്തെത്തി. ഇതോടെ പരിപാടി ഉപേക്ഷിക്കാൻ തയ്യാറായി തപാൽ വകുപ്പ്.