
കൃഷ്ണപുരത്ത് രണ്ട് മക്കളെ വെട്ടിക്കൊന്ന് പിതാവ്; വെട്ടേറ്റ ഭാര്യയും ഒരു മകളും ഗുരുതരാവസ്ഥയിൽ ചികിത്സയിൽ; പ്രതിയെ അറസ്റ്റ് ചെയ്ത് പോലീസ്; കൊലപാതകത്തിലേക്ക് നയിച്ച കാരണം വ്യക്തമല്ല
സേലം: തമിഴ്നാട് സേലം കൃഷ്ണപുരത്ത് രണ്ട് മക്കളെ യുവാവ് വെട്ടിക്കൊന്നു. ഗുരുതരമായി പരിക്കേറ്റ ഭാര്യയും ഒരു മകളും ആശുപത്രിയിൽ ചികിത്സയിലാണ്.
കൃഷ്ണപുരം സ്വദേശികളായ വിദ്യാധരണി (13) അരുൾ പ്രകാശ് (5) എന്നിവർ ആണ് മരിച്ചത്. ഭാര്യ തവമണിയും (38), മകൾ അരുൾ കുമാരിയും(10) ആശുപത്രിയിൽ ചികിത്സയിലാണ്.
പ്രതി അശോക് കുമാറിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. കൊലപാതകത്തിന് കാരണമെന്താണെന്നതിൽ വ്യക്തതയായിട്ടില്ല.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0