സോഷ്യല്‍ മീഡിയ താരവും നൃത്ത അധ്യാപികയുമായ കൃഷ്ണപ്രിയ ഇനി ഓര്‍മ; റീല്‍സിലൂടെ തിളങ്ങിയ ‘ ബബ് ലു ഗീച്ചു’വിന്റെ അകാല വിയോഗത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച്‌ നിരവധി പേര്‍; കേസെടുത്ത് അന്വേഷണവുമായി പൊലീസ്

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

തൃശൂർ : റീൽസുകളിലൂടെയും ഫേസ്ബുക്ക്, യൂട്യൂബ്, ഇൻസ്റ്റഗ്രാം വീഡിയോകളിലൂടെയും നവമാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയ തൃശ്ശൂർ ചാപ്പാറ സ്വദേശിനിയായ കൃഷ്ണപ്രിയ ആത്മഹത്യ ചെയ്തു. “bablu geechu” എന്ന പേരിലാണ് കൃഷ്ണപ്രിയ നവമാധ്യമങ്ങളിൽ അറിയപ്പെട്ടിരുന്നത്.

രണ്ടുദിവസമായി ആശുപത്രിയിലായിരുന്ന കൃഷ്ണപ്രിയ ഇന്നാണ് മരണപ്പെട്ടത്. കുടുംബ പ്രശ്നങ്ങളെ തുടർന്നാണ് ആത്മഹത്യ എന്നാണ് കൊടുങ്ങല്ലൂർ പോലീസിൽ നിന്ന് ലഭിക്കുന്ന പ്രാഥമിക വിവരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സമൂഹമാധ്യമങ്ങളിൽ കൃഷ്ണപ്രിയയുടെ അകാല വിയോഗത്തെ തുടർന്ന് ആദരാഞ്ജലികൾ അർപ്പിച്ച് നിരവധി പോസ്റ്റുകൾ ആണ് പ്രചരിക്കുന്നത്. എഴുപതിനായിരത്തിൽപരം ഫോളോവേഴ്സ് ഉള്ള കൃഷ്ണപ്രിയയ്ക്ക് സമൂഹമാധ്യമങ്ങളിൽ നല്ല സ്വീകാര്യതയാണ് ഉണ്ടായിരുന്നത്.