വാസ്തു വിദഗ്ധനും ഗണിത ശാസ്ത്ര അധ്യാപകനുമായ കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാട് അന്തരിച്ചു 

Spread the love

തൃശൂർ : വാസ്തു വിദഗ്ധനും കേരളവർമ കോളേജിലെ മുൻ ഗണിത ശാസ്ത്ര അധ്യാപകനുമായിരുന്ന കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാട് (ഉണ്ണി) അന്തരിച്ചു. 72 വയസ്സായിരുന്നു.

കേരളത്തിന്‍റെ തച്ചുശാസ്ത്ര നിർമിതിയെക്കുറിച്ചു നിരവധി ഗ്രന്ഥങ്ങൾ രചിച്ച ഇദ്ദേഹം  വാസ്തുകുലപതി കാണിപ്പയ്യൂർ ശങ്കരൻ നമ്പൂതിരിപ്പാടിന്‍റെ പേരമകനാണ്.

കേരളത്തിന് അകത്തും പുറത്തും വിദേശരാജ്യങ്ങളിലും പല ക്ഷേത്രങ്ങളും ഇദ്ദേഹത്തിന്‍റെ നേതൃത്വത്തിൽ നിർമിച്ചിട്ടുണ്ട്. വാസ്തുവിദ്യാ പ്രതിഷ്ഠാനം എന്ന സ്ഥാ‍പനത്തിന്‍റെ സ്ഥാപക അംഗങ്ങളിൽ ഒരാളാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജ്യോതിഷപണ്ഡിതൻ കാണിപ്പയ്യൂർ നാരായണൻ നമ്പൂതിരിപ്പാട് അനുജനാണ്.