മുഖ്യമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയ കൃഷ്ണകുമാരൻ നായരെ കേരളാ പൊലീസിന് കൈമാറി
സ്വന്തം ലേഖകൻ
ദില്ലി: മുഖ്യമന്ത്രിക്കുനേരെ വധഭീഷണി മുഴക്കിയ പ്രവാസി മലയാളി കൃഷ്ണകുമാരൻ നായരെ ദില്ലി പൊലീസ് കേരള പൊലീസിന് കൈമാറി. ദില്ലി പോലീസിന്റെ കസ്റ്റഡിയിലായിരുന്ന കൃഷ്ണകുമാറിനെ തിഹാർ ജയിലിലേക്കായിരുന്നു മാറ്റിയത്. അവിടെനിന്നാണ് കേരളാ പോലീസിന് ഇയാളെ കൈമാറുന്നത്. വൈദ്യപരിശോധനയ്ക്ക് ശേഷം പ്രതി കൃഷ്ണകുമാറുമായി ദില്ലി പോലീസ് സംഘം ഇന്ന് രാത്രി കേരളത്തിലേക്ക് തിരിക്കും.
(കൃഷ്ണകുമാറുമായി കേരള പൊലീസ് എസ്ഐ രൂപേഷ് കെജി, എഎസ്ഐ ജേക്കബ് മാണി, സിപിഓ ശർമപ്രസാദ് ഉത്തമൻ എന്നിവർ)
Whatsapp Group 1 | Whatsapp Group 2 |Telegram Group
എസ്ഐ രൂപേഷ് കെജി, എഎസ്ഐ ജേക്കബ് മണി, സിപിഒ ശർമപ്രസാദ് ഉത്തമൻ എന്നിവരടങ്ങിയ സംഘത്തിനാണ് കൃഷ്ണകുമാരൻനായരെ കൈമാറിയത്. കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനേയും ലസിതാ പാലയ്ക്കലിനെ അപമാനിച്ച സിനിമാ നടൻ സാബുമോനെയും കൊല്ലാനായിട്ടാണ് വരുന്നതെന്ന് ഇയാൾ ഭീഷണി മുഴക്കിയിരുന്നു. താൻ ആർഎസ്എസ് ബിജെപി പ്രവർത്തകനാണെന്നും പഴയ കത്തികൾ തേച്ചുമിനുക്കിയെടുക്കുമെന്നും ഇയാൾ വിളിച്ചുപറഞ്ഞിരുന്നു. ഇതേത്തുടർന്ന് ചില മലയാളികൾ ഇയാൾ താമസിക്കുന്ന സ്ഥലത്ത് എത്തി എന്താണ് സംഭവം എന്ന് അന്വേഷിച്ചിരുന്നു. മദ്യലഹരിയിൽ മുഖ്യമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയതെന്നാണ് കൃഷ്ണകുമാരൻ പറഞ്ഞത്. പിറ്റേന്ന് തന്റെ ജോലി പോയതായും മരണം വരെ ആർഎസ്എസുകാരനായിരിക്കുമെന്നും ഇയാൾ ലൈവിലെത്തി അറിയിച്ചു. തുടർന്ന് ഇയാൾ ദില്ലി വഴി കേരളത്തിലെത്താൻ ശ്രമിച്ചപ്പോഴാണ് ദില്ലി പോലീസ് അറസ്റ്റ് ചെയ്തത്.