
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: പെണ്‍മക്കള്‍ 35 വയസുകഴിഞ്ഞിട്ട് വിവാഹം കഴിച്ചാല്‍ മതിയെന്ന് നടനും തിരുവനന്തപുരത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായിരുന്ന കൃഷ്ണകുമാര്‍. വിവാഹം കഴിച്ചില്ലെങ്കിലും കുഴപ്പമില്ലെന്നും മക്കള്‍ വിവാഹം കഴിക്കണമെന്ന് നിര്‍ബന്ധമുള്ള ലോകമൊന്നുമല്ല ഇതെന്നും നടന്‍ പറഞ്ഞു.
‘തന്റെ നാല് മക്കളും നാല് പ്രായത്തില്‍ നില്‍ക്കുന്നവരാണ്. മൂത്ത മകള്‍ അഹാനയ്ക്ക് 25 വയസുണ്ട്. നാലാമത്തെ മകള്‍ ഹന്‍സികയ്ക്ക് 15 വയസും. പണ്ട് മുതലേ ആളുകള്‍ ചോദിക്കുന്നത് നാല് പെണ്‍മക്കളാണല്ലോ എങ്ങനെ വളര്‍ത്തുമെന്ന്. പക്ഷേ ഞാന്‍ അവരുടെ ഓരോ വളര്‍ച്ചയും നന്നായി ആസ്വദിച്ചയാളാണ്. ഞാന്‍ ഉണ്ടാക്കുന്ന വരുമാനത്തിന്റെ ഇരട്ടിയാണ് ഇന്ന് അവര്‍ നാല് പേരും ഉണ്ടാക്കുന്നത്. ചോദിക്കാതെ തന്നെ അവര്‍ ഇടയ്ക്ക് എന്റെ അക്കൗണ്ടിലേക്ക് പണം ഇട്ടുതരാറുണ്ട്.’

Whatsapp Group 1 | Whatsapp Group 2 |Telegram Group
കലാകാരിയായി തുടരാനാണെങ്കില്‍ ഒരു പൊസിഷനിലെത്തി 35 വയസൊക്കെയായി വിവാഹം കഴിച്ചാല്‍ മതി- എന്നായിരുന്നു താരം പറഞ്ഞത്. ’25-26 വയസുള്ള ഒരു പെണ്‍കുട്ടി വിവാഹം കഴിച്ചാല്‍ വിവാഹം കഴിക്കുന്ന പയ്യനും അതേ പ്രായമാകും. പക്വത കുറവായിക്കും.
ഇത് കുടുംബജീവിതത്തില്‍ താളപ്പിഴകള്‍ ഉണ്ടാകാനും ഒടുവില്‍ കലാജീവിതവും കുടുംബജീവിതവും തകരുന്ന അവസ്ഥ വരാനും ഇടയാക്കും. ഉദാഹരണത്തിന് സിനിമയില്‍ നായകന്റെ കൂടെയുള്ള ഒരു സീന്‍, ഭര്‍ത്താവും കൂട്ടുകാരും കാണുമ്പോള്‍, നിന്റെ ഭാര്യ ഇന്നലെ സിനിമയില്‍ കെട്ടിമറിഞ്ഞ് അഭിനയിക്കുന്നത് കണ്ടു എന്ന് പറഞ്ഞാല്‍ അത് മനസില്‍ കരടായി മാറും. പക്ഷേ, ഒരു പ്രായം കഴിഞ്ഞാല്‍ ഇത്തരം ചിന്തകളുടെ അപ്പുറത്തുളള ഒരാള്‍ വരും.