play-sharp-fill
ഒരു പ്രത്യേക സ്വഭാവക്കാരി,ഒരിക്കല്‍ വഴിയില്‍ നിന്നിരുന്ന എന്നോട് പലതും ചോദിച്ചു, ഞാൻ അമ്പരന്ന് പോയി  ; തെന്നിന്ത്യൻ സിനിമാലോകം അടക്കിവാണ സിൽക്ക് സ്മിതയെ കുറിച്ച് സംവിധായകൻ കൃഷ്ണ വംശി

ഒരു പ്രത്യേക സ്വഭാവക്കാരി,ഒരിക്കല്‍ വഴിയില്‍ നിന്നിരുന്ന എന്നോട് പലതും ചോദിച്ചു, ഞാൻ അമ്പരന്ന് പോയി ; തെന്നിന്ത്യൻ സിനിമാലോകം അടക്കിവാണ സിൽക്ക് സ്മിതയെ കുറിച്ച് സംവിധായകൻ കൃഷ്ണ വംശി

എണ്‍പതുകളില്‍ തെന്നിന്ത്യൻ സിനിമാലോകം അടക്കിവാണ നടിയാണ് സില്‍ക്ക് സ്‌മിത.’ഇന്ത്യൻ സിനിമയുടെ മർലിൻ മണ്‍റോ’ എന്നാണ് താരം അറിയപ്പെട്ടിരുന്നത്. പതിനേഴ് വർഷം നീണ്ടുനിന്ന കരിയറില്‍ അഞ്ച് ഭാഷകളിലായി നാനൂറ്റി അമ്ബതിലധികം സിനിമകളില്‍ സില്‍ക്ക് സ്‌മിത വേഷമിട്ടിട്ടുണ്ട്. ഇപ്പോഴിതാ സ്‌മിതയെക്കുറിച്ച്‌ തെലുങ്കിലെ ഹിറ്റ് സംവിധായകൻ കൃഷ്ണ വംശി ഒരു അഭിമുഖത്തില്‍ പറഞ്ഞ വാക്കുകള്‍ ശ്രദ്ധനേടുകയാണ്.

അസിസ്റ്റന്റ് ഡയറക്‌ടറായിട്ടാണ് വംശി സിനിമയില്‍ തന്റെ കരിയർ തുടങ്ങുന്നത്. 1995ല്‍ റോസ് എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സ്വതന്ത്ര സംവിധായകനാവുന്നത്. സില്‍ക്ക് സ്‌മിതയോടൊപ്പവും വംശി പ്രവർത്തിച്ചിട്ടുണ്ട്.

കരിയറിന്റെ തുടക്കകാലത്ത് സിനിമയില്‍ അവസരം ലഭിക്കാൻ സിനിമാചിത്രീകരണം നടക്കുന്ന സ്ഥലങ്ങളിലെല്ലാം ഞാൻ പോകുമായിരുന്നു. ഒരിക്കല്‍ ഒരു പരിചയക്കാരൻ എന്നെ ത്രിപുരാനിലെ വരപ്രസാദ റാവുവിന്റെ അടുത്തേയ്ക്ക് കൊണ്ടുപോയി. അദ്ദേഹം സില്‍ക്ക് സ്‌മിതയ്ക്കൊപ്പം സിനിമ ചെയ്യുകയായിരുന്നു അപ്പോള്‍. അവിടെയും ഞാൻ സജീവമായി പ്രവർത്തിച്ചു. സ്‌മിത ഇത് ശ്രദ്ധിക്കുന്നുണ്ടായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനുശേഷം സ്‌മിത വീരവിഹാരം എന്ന സിനിമ നിർമ്മിച്ചു. എനിക്കും അവരോടൊപ്പം പ്രവർത്തിക്കാൻ അവസരം ലഭിച്ചു. ഏതാനും മാസങ്ങള്‍ പ്രൊഡക്ഷനില്‍ ഞാൻ ജോലി ചെയ്തു. അങ്ങനെ സ്‌മിതയുമായി നല്ലൊരു സൗഹൃദം രൂപപ്പെട്ടിരുന്നു. അവരൊരു അതുല്യ സ്വഭാവക്കാരിയാണ്. ഇതിനുശേഷമാണ് ഞാൻ റോസ് എന്ന സിനിമയിലൂടെ സംവിധായകനായത്.

ആന്ധ്രയിലെ ഡെണ്ട്‌ലുരു എന്ന ഗ്രാമത്തിലായിരുന്നു വിജയലക്ഷ്‌മി എന്ന സില്‍ക്ക് സ്‌മിതയുടെ ജനനം. സാമ്ബത്തിക പരാധീനതകള്‍മൂലം നാലാം ക്ളാസില്‍ പഠനം ഉപേക്ഷിച്ച സില്‍ക്ക് വീട്ടുകാരുടെ നിർബന്ധം കാരണം പതിനാലാം വയസില്‍ വിവാഹിതയായി. ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും പീഡനം കാരണം ഏറെ വൈകാതെ സില്‍ക്ക് സ്‌മിത തന്റെ അമ്മായിയോടൊപ്പം ചെന്നൈയിലേക്ക് പലായനം ചെയ്തു.

സിനിമയില്‍ ടച്ച്‌ അപ്പ് ആർട്ടിസ്റ്റായാണ് സ്‌മിത തുടക്കം കുറിച്ചത്. പിന്നീട് കൊച്ച്‌ കൊച്ച്‌ വേഷങ്ങളിലൂടെ സിനിമയില്‍ മുഖം കാണിക്കാൻ തുടങ്ങി. നടനും സംവിധായകനുമായ വിനു ചക്രവർത്തി എ.വി.എം സ്റ്റുഡിയോയ്ക്ക് സമീപത്തുള്ള ഒരു ഫ്ളോർ മില്ലല്‍ വച്ച്‌ സില്‍ക്കിനെ കണ്ടതാണ് അവരുടെ ജീവിതത്തില്‍ വഴിത്തിരിവായത്. വിനു ചക്രവർത്തി സ്‌മിതയ്ക്ക് അഭിനയത്തിലും നൃത്തത്തിലും പരിശീലനം നല്‍കാനുള്ള ഏർപ്പാടുകള്‍ ചെയ്തു.

1980ല്‍ ആണ് സ്‌മിതയ്ക്ക് സിനിമയിലെ ആദ്യ ബ്രേക്ക് ലഭിച്ചത്. വണ്ടിചക്രം എന്ന സിനിമയിലെ ‘സില്‍ക്ക്” എന്ന ബാർഗേളിന്റെ കഥാപാത്രം സ്‌മിതയുടെ ജീവിതം തന്നെ മാറ്റിമറിച്ചു. 1982ല്‍ രജനികാന്തിന്റെ മൂൻട്ര് മുഖം കൂടി റിലീസായതോടെ തമിഴ് സിനിമ സില്‍ക്ക് സ്‌മിതയെ തങ്ങളുടെ രതിദേവതയായി അവരോധിക്കുകയായിരുന്നു.