സർക്കാർ നിർദേശത്തിന് വിരുദ്ധമായി കൃഷി ഭവനുകള്‍ മുഖേന വ്യാപകമായി പ്ളാസ്റ്റിക് ചെടിച്ചട്ടികള്‍ വിതരണം ചെയ്യുന്നു: പരമ്പരാഗത മണ്‍പാത്ര നിർമ്മാണ തൊഴിലാളികൾക്ക് പണിയില്ല

Spread the love

ആലുവ: കൃഷി ഭവനുകള്‍ മുഖേന വ്യാപകമായി പ്ളാസ്റ്റിക് ചെടിച്ചട്ടികള്‍ വിതരണം ചെയ്യുന്നതോടെ പരമ്പരാഗത മണ്‍പാത്ര നിർമ്മാണ തൊഴിലാളികളെ ദുരിതത്തിലാക്കുന്നു.
ചെളിയുടെ ലഭ്യത കുറവുമൂലം പ്രതിസന്ധി നേരിടുന്നതിന് പുറമേയാണ് ആവശ്യവും കുറഞ്ഞത്.

പ്രകൃതി സൗഹൃദം മണ്‍ചട്ടികളിലാകണമെന്ന സർക്കാർ ഉത്തരവ് നിലവിലുള്ളപ്പോഴാണ് ഇതിന് വരുദ്ധമായി പ്ളാസ്റ്റിക് ചെടിച്ചട്ടികള്‍ വിതരണം ചെയ്യുന്നത്. പ്രകൃതി സംരക്ഷണം പോലെ

പരമ്പരാഗത മണ്‍പാത്ര തൊഴിലിനെ സംരക്ഷിക്കുക എന്ന ഉദ്ദേശ്യത്തോടെയുമാണ് സർക്കാർ മണ്‍ചട്ടികളുടെ വിതരണത്തെ പ്രോത്സാഹിപ്പിച്ചിരുന്നത്. കേരളത്തിലെ പല കൃഷിഭവനങ്ങളിലും നിരോധിക്കപ്പെട്ട പ്ലാസ്റ്റിക് ചെടിച്ചട്ടികളാണ് വിതരണം ചെയ്യുന്നതെന്ന് ആക്ഷേപമുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്ലാസ്റ്റിക് ചെടിച്ചട്ടി വിതരണത്തില്‍ കടുത്ത അഴിമതിയുണ്ടെന്ന് സംശയിക്കുന്നതായും മണ്‍പാത്ര നിർമ്മാണ തൊഴിലാളികള്‍ ആരോപിക്കുന്നു.

സർക്കാർ ഇടപെടണം

പരമ്ബരാഗത മണ്‍പാത്ര നിർമ്മാണ തൊഴിലാളികളെ പ്രതിസന്ധിയിലാക്കുന്ന സമീപനം ഉടൻ അവസാനിപ്പിക്കണമെന്ന് പരമ്പരാഗത മണ്‍പാത്ര നിർമ്മാണ തൊഴിലാളി സംഘടന (പി.എം.ടി.എസ്) ജില്ലാ കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു.

പ്ലാസ്റ്റിക് ഉത്പ്പന്നങ്ങള്‍ നിരോധിച്ചില്ലെങ്കില്‍ എല്ലാ കൃഷിഭവനുകളിലും പ്രതിഷേധ സമരം സംഘടിപ്പിക്കുമെന്ന് അഖില ഭാരതീയ പ്രജാപതി കുംഭകർ മഹാസംഘ സംസ്ഥാന പ്രസിഡന്റ്

കഴക്കൂട്ടം സി. ശശികുമാർ അറിയിച്ചു. ജില്ലാ പ്രസിഡന്റ് സി.കെ. സുബ്രഹ്മണ്യൻ അദ്ധ്യക്ഷത വഹിച്ചു. ഗോപി തമ്പി, സുരേഷ് തൃക്കാക്കര, എൻ.പി. പ്രഭാകരൻ, രമ ഗോപി, അജിത തങ്കപ്പൻ എന്നിവർ സംസാരിച്ചു.