play-sharp-fill
കൊറോണക്കാലത്തും കൊലക്കേസ് പ്രതികളെ രക്ഷിക്കാനെത്തിയ അഭിഭാഷകർക്ക് ബിസിനസ് ക്ലാസ് യാത്രാപ്പടി; കോടികൾ വക്കിൽ ഫീസും വിമാനയാത്രാച്ചിലവും ഹോട്ടൽ തുകയും അനുവദിച്ച് സർക്കാർ; നാട്ടുകാർ പട്ടിണികിടക്കുമ്പോൾ അഭിഭാഷകർക്ക് കോടികൾ

കൊറോണക്കാലത്തും കൊലക്കേസ് പ്രതികളെ രക്ഷിക്കാനെത്തിയ അഭിഭാഷകർക്ക് ബിസിനസ് ക്ലാസ് യാത്രാപ്പടി; കോടികൾ വക്കിൽ ഫീസും വിമാനയാത്രാച്ചിലവും ഹോട്ടൽ തുകയും അനുവദിച്ച് സർക്കാർ; നാട്ടുകാർ പട്ടിണികിടക്കുമ്പോൾ അഭിഭാഷകർക്ക് കോടികൾ

തേർഡ് ഐ ബ്യൂറോ

തിരുവനന്തപുരം: കൊറോണക്കാലത്തു സ്വന്തം പാർട്ടിക്കാരായ കൊലക്കേസ് പ്രതികളോടുള്ള സർക്കാരിന്റെ മമത തുടരുന്നു. കൃപേഷ് ശരത് ലാൽ കൊലക്കേസ് പ്രതികളെ രക്ഷിക്കുന്നതിനായി എത്തിയ അഭിഭാഷകർക്കാണ് സംസ്ഥാന സർക്കാർ ബിസിനസ് ക്ലാസ് യാത്രാപ്പടി അനുവദിച്ചിരിക്കുന്നത്.

കേസ് വാദിക്കാനായി എത്തിയ ഡൽഹിയിൽ നിന്നുള്ള അഭിഭാഷകർക്കാണ് വക്കീൽ ഫീസ് അനുവദിച്ചിരിക്കുന്നത്. പെരിയ കേസിലെ സി.ബി.ഐ അന്വേഷണത്തിനെതിരായാണ് അഭിഭാഷകർ കോടതിയിൽ ഹാജരായത്. എന്നാൽ അഭിഭാഷകർക്ക് നൽകിയ തുക വ്യക്തമാക്കിയിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അഭിഭാഷകരായ മന്ദീർ സിംഗിനും പ്രഭാസ് ബജാജിനും യാത്രയ്ക്കും താമസത്തിനുമാണ് പണം അനുവദിച്ചത്. രണ്ട് പേരുടെയും ബിസിനസ് ക്ലാസ് വിമാന യാത്രക്കും ഹോട്ടൽ താമസത്തിനുമാണ് പണം അനുവദിച്ചിരിക്കുന്നത്. അഡ്വക്കേറ്റ് ജനറലിന്റെ കത്തിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. നേരത്തെ തന്നെ പ്രതിപക്ഷം സർക്കാരിനെതിരെ ഉന്നയിച്ച ആരോപണങ്ങളിലൊന്നായിരുന്നു ഇത്.

പെരിയ ഇരട്ട കൊലക്കേസ് രേഖകൾ സി.ബി.ഐക്ക് കൈമാറാനുള്ള ഹൈക്കോടതി ഉത്തരവ് സംസ്ഥാന സർക്കാർ പാലിച്ചിട്ടില്ല. കഴിഞ്ഞ ഒക്ടോബറിലാണ് കേസ് ഹൈക്കോടതി സിബിഐക്ക് കൈമാറിയത്. പൊലീസ് അന്വേഷണത്തിലെ വീഴ്ചകൾ അക്കമിട്ട് നിരത്തിയാണ് ഹൈക്കോടതി ഇരട്ട കൊലക്കേസിൽ കുറ്റപത്രം റദ്ദാക്കി

കേസ് സി.ബി.ഐക്ക് കൈമാറിയത്. 2019 ഓക്ടോബർ 25 ന് കേസ് എറ്റെടുത്ത സി.ബി.ഐ കോടതിയിൽ റിപ്പോർട്ട് നൽകി. എന്നാൽ സർക്കാർ അപ്പീലുമായി ഡിവിഷൻ ബഞ്ചിനെ സമീപിക്കുകയായിരുന്നു. സിംഗിൾ ബഞ്ച് ഉത്തരവ് നിലവിൽ ഡിവിഷൻ ബഞ്ച് സ്റ്റേ ചെയ്തിട്ടില്ല.

സർക്കാർ അപ്പീലിൽ വാദം പൂർത്തിയാക്കി ഹൈക്കോടതി വിധി പറയാൻ മാറ്റിയിരിക്കുകയാണ്. സുപ്രീംകോടതിയിൽ നിന്നുള്ള മുതിർന്ന അഭിഭാഷകരായ മന്ദീർ സിങും പ്രഭാസ് ബജാജുമാണ് സർക്കാരിന് വേണ്ടി ഹൈക്കോടതിയിൽ ഹാജരായത്. ഇവർക്കാണ് ഇപ്പോൾ സാമ്പത്തിക പ്രതിസന്ധിക്കിടയിലും സംസ്ഥാന സർക്കാർ പണം അനുവദിച്ച് ഉത്തരവിറക്കിയിരിക്കുന്നത്.

സാലറി ചലഞ്ച് വിഷയത്തിൽ ഹൈക്കോടതിയിൽ നിന്നും അനൂകുല ഉത്തരവ് ലഭിച്ചിരിക്കുന്ന പ്രതിപക്ഷത്തിന് സർക്കാരിനെതിരെ തിരിയാനുള്ള പ്രധാന ആയുധനമായി ഇത് മാറിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ കൃപേഷിന്റെയും ശരത് ലാലിന്റെയും കൊലക്കേസിലെ പ്രതികൾക്കായി സർക്കാർ നടത്തുന്ന ഇടപെടലുകൾ വീണ്ടും ചർച്ചയാകും.