
ഡല്‍ഹി: കേരളം, തമിഴ്നാട്, പശ്ചിമബംഗാള്‍, ആസാം, പുതുച്ചേരി നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഏപ്രിലില്‍. വോട്ടെടുപ്പിന്റെ കൃത്യ തീയതികളും ഘട്ടങ്ങളും മാര്‍ച്ച് മധ്യത്തില്‍ പ്രഖ്യാപിക്കുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷനിലെ ഉന്നതര്‍ പറഞ്ഞു.
കേരളം, തമിഴ്നാട്, ബംഗാള്‍, പുതുച്ചേരി സംസ്ഥാനങ്ങളില്‍ തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തിനു (എസ്ഐആര്‍) ശേഷമുള്ള തെരഞ്ഞെടുപ്പാകും നടക്കുക.
കേരളം, തമിഴ്നാട് സംസ്ഥാനങ്ങളില്‍ ഇത്തവണ രണ്ടു ഘട്ടങ്ങളായി തെരഞ്ഞെടുപ്പു നടത്തുന്ന കാര്യം പരിഗണനയില്‍
കേരളം, തമിഴ്നാട് സംസ്ഥാനങ്ങളില്‍ ഒരു ദിവസം വോട്ടെടുപ്പു പൂര്‍ത്തിയാക്കുന്ന പതിവിനു വിരുദ്ധമായി ഇത്തവണ രണ്ടു ഘട്ടങ്ങളായി തെരഞ്ഞെടുപ്പു നടത്തുന്ന കാര്യവും പരിഗണനയിലുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാല്‍, പഴയതുപോലെ ഒറ്റ ദിവസം വോട്ടെടുപ്പു മതിയെന്നാണു കേരളത്തില്‍നിന്നുള്ള ശിപാര്‍ശ. പശ്ചിമബംഗാളില്‍ ഏഴോ, എട്ടോ ഘട്ടങ്ങളായും ആസാമില്‍ രണ്ടോ മൂന്നോ ഘട്ടങ്ങളായും വോട്ടെടുപ്പു നടത്താനാണ് ആലോചന.



