
തിരുവനന്തപുരം: കെ റെയില്‍ വിട്ട് ആർആർടിഎസ് പ്രഖ്യാപിച്ചതിനൊപ്പം ബദല്‍ പാത മുന്നോട്ട് വെച്ച ഇ ശ്രീധരനെ പരിഹസിച്ച് മുഖ്യമന്ത്രി.
ശ്രീധരൻ പറഞ്ഞത് കേട്ട് ദില്ലിക്ക് പോയപ്പോള്‍ കേന്ദ്രമന്ത്രിയുടെ മനസ്സില്‍ പോലും പദ്ധതിയെകുറിച്ച് അറിവില്ലെന്നായിരുന്നു പരിഹാസം. ആർആർടിഎസിന്‍റെ പ്രാരംഭ പ്രവർത്തനങ്ങള്‍ക്കായി 100 കോടിബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.
ഒരുലൈനില്‍ പോയ സർക്കാറും മെട്രോമാനും ഇപ്പോള്‍ രണ്ട് വഴിക്കാണ്. ശ്രീധരനെ വെട്ടാൻ കൂടിയാണ് സർക്കാർ ആർആർടിഎസിലേക്ക് മാറിയത്. കെ റെയില്‍ അനിശ്ചിതത്വത്തിലായപ്പോഴാണ് ശ്രീധരൻ മുഖ്യമന്ത്രിക്ക് ബദല്‍ പാതാ നിർദ്ദേശംകൈമാറിയത്.
അത് ഏറ്റെടുത്ത് സർക്കാർ മുന്നോട്ട് പോയെങ്കിലും പിന്നീടൊന്നും നടന്നില്ല. സർക്കാർതൻറെ നിർദ്ദേശംവേണ്ട രീതിയില്‍ കേന്ദ്രത്തിലെത്തിച്ചില്ലെന്നായിരുന്നു ശ്രീധരൻറെ വിമർശനം. എന്നാല്‍ ബദല്‍ കൈവിടാൻ കാരണം ശ്രീധരൻ തന്നെയെന്നാണ് മുഖ്യമന്ത്രി പറയുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പേര് എന്തായാലും ഒരു അതിവേഗപാത എന്നായി സംസ്ഥാന സർക്കാറിനറെ പുതിയ നിലപാട്. എന്നാല്‍ തൻറെ ബദലിന്കേന്ദ്രം ഉടൻ അനുമതി നല്‍കുമെന്നാണ്ശ്രീധരൻ പറയുന്നത്.
കേന്ദ്രം ഏത് ലൈനിന് പച്ചക്കൊടികാണിക്കുമെന്നാണ് ഇനി അറിയേണ്ടത്. ശ്രീധരൻറെ ബദലിന് കേന്ദ്രം കൈകൊടുത്താല്‍ ആ ലൈനിലേക്ക് മാറാനും സംസ്ഥാന സർക്കാറിന് നീക്കമുണ്ട്.



