
കെ-റെയില്‍: പാതയില്‍ ആശാസ്ത്രീയമായ അപാതകളേറെ ; ഡിപിആറില്‍ പിഴവുകളെന്ന് അലോക് വര്‍മ്മ
സ്വന്തം ലേഖകൻ
ന്യൂഡൽഹി: സിൽവർ ലൈൻ പദ്ധതിയുടെ സർക്കാർ പുറത്തുവിട്ട വിശദ പദ്ധതി രേഖ (ഡിപിആർ) പിഴവുകൾ നിറഞ്ഞതെന്ന് പദ്ധതിയെക്കുറിച്ച് സാധ്യതാ പഠനം നടത്തിയ സിസ്ത്ര എംവിഐ യുടെ തലവൻ അലോക് വർമ്മ.പദ്ധതിയുടെ അലൈൻമെന്റിന്റെ 20 ശതമാനം മാത്രമാണ് ഡിപിആറിൽ പരസ്യപ്പെടുത്തിയിരിക്കുന്നത്.
ആകെ 120 കിലോമീറ്റർ അലൈൻമെന്റ് മാത്രമാണ് പുറത്തുവിട്ടിരിക്കുന്നത്. കോട്ടയത്തിന് ശേഷമുള്ള പാതയെക്കുറിച്ച് ഒരു വിവരവും ഡി.പി.ആറിലില്ലെന്നും അദ്ദേഹം പറഞ്ഞു.
നിർദ്ദിഷ്ട പാതയുടെ 30 ശതമാനവും വളവുകൾ നിറഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു. 200 ഇടത്ത് പാതയിൽ കയറ്റിറക്കങ്ങളുണ്ട്.ഇത്തരം പാതയിൽ ട്രെയിൻ ഓടിച്ചാൽ കോച്ചുകൾ ആടിയുലയും.
നിർദ്ദിഷ്ട പാതയിൽ 120 കിലോമീറ്റർ സ്പീഡിൽ കൂടുതൽ ഓടിക്കാൻ പറ്റില്ല. ഇത് സെമി ഹൈ സ്പീഡല്ല, അമ്യൂൺസ്മെന്റ് പാർക്കിലെ റോളർ കോസ്റ്റർ റൈഡ് പോലെയാവും.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാതയിൽ രണ്ട് വലിയ ടണലുകളുൾപ്പെടെ 120 ടണലുകളുണ്ട്. കോഴിക്കോട് ഭൂഗർഭ സ്റ്റേഷനാണ്. അവിടെ 3.5 കിലോമീറ്റർ നീളത്തിലും കണ്ണൂരിന് സമീപം രണ്ട് കിലോമീറ്ററിനടുത്ത് ദൂരമുള്ള ടണലുമുണ്ട്.തൃശ്ശൂരിൽ നിലവിലുള്ള റെയിൽവേ ലൈൻ പൂർണമായും മാറ്റേണ്ടിവരും.
തിരുവനന്തപുരത്ത് നിന്നുള്ള 120 കിലോമീറ്റർ അലൈൻമെന്റ് മാത്രമാണ് പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്.കോട്ടയത്തിന് ശേഷമുള്ള വിവരങ്ങൾ നൽകിയിട്ടില്ല.വളവുകളുടെ വിവരങ്ങൾ മാത്രമാണ് നൽകിയിരിക്കുന്നത്.