കൊച്ചി: കേന്ദ്രസര്‍ക്കാര്‍ സമ്മതിച്ചാലും കെ റെയില്‍ നടപ്പാക്കാൻ തങ്ങള്‍ സമ്മതിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.
ഒരു കാരണവശാലും കേരളത്തില്‍ നടപ്പാക്കാനാവാത്ത അപ്രായോഗികമായ പദ്ധതിയാണ് അത്. ഉച്ചഭക്ഷണം കൊടുക്കാൻ പണമില്ലാത്ത സര്‍ക്കാരാണ് കെ റെയില്‍ ഉണ്ടാക്കാൻ പോകുന്നത്.
ഇന്ത്യയില്‍ ഒരു സംസ്ഥാനത്തിനും ഇല്ലാത്ത ബാധ്യതയാണ് കേരളത്തിന്. കമ്മീഷന് വേണ്ടി മാത്രമുള്ള പദ്ധതിയാണ് കെ റെയിലെന്നും അദ്ദേഹം വിമര്‍ശിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
നവ കേരള സദസിലുടനീളം തനിക്കെതിരെ മോശമായ പരാമര്‍ശങ്ങള്‍ നടത്തിയ ആളാണ് സജി ചെറിയാൻ. അപകീര്‍ത്തികരമായ പരാമര്‍ശമാണ് സജി ചെറിയാൻ നടത്തിയത്. പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും പരിപാടികള്‍ക്ക് വിളിച്ചാല്‍ ആളുകള്‍ക്ക് പോകേണ്ടിവരും.
നവ കേരള സദസില്‍ പങ്കെടുത്ത ആരെക്കുറിച്ച് എങ്കിലും ഞങ്ങള്‍ മോശമായി പറഞ്ഞോ എന്നും അദ്ദേഹം ചോദിച്ചു.