
സ്വന്തം ലേഖകൻ
കോട്ടയം: കുഞ്ഞിനെ സമര മുഖത്ത് കൊണ്ടുവന്നതല്ലെന്ന് മാടപ്പള്ളിയിൽ കെ- റെയില്‍ വിരുദ്ധ സമരത്തിനിടെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയ ജിജി ഫിലിപ്പ്.
സ്വന്തം വീട്ടുമുറ്റത്ത് നിന്നപ്പോളാണ് പൊലീസ് അതിക്രമം നടത്തിയത്.അമ്മക്കൊപ്പം നിൽക്കുക എന്നത് കുഞ്ഞിന്റെ അവകാശമാണ്. ബാലാവകാശ കമ്മീഷന്റെ നടപടിയെ നിയമപരമായി നേരിടുമെന്നും ജിജി ഫിലിപ്പ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സമരത്തില്‍ ചിലർ കുട്ടികളെ കവചമാക്കുകയാണെന്ന് ഇന്നലെ ബാലാവകാശ കമ്മീഷന്‍ ആരോപിച്ചിരുന്നു.
കെ-റെയില്‍ കല്ലുകൾ സ്ഥാപിക്കുന്നതിനിടെയായിരുന്നു കോട്ടയം ചങ്ങനാശേരിക്ക് സമീപം മാടപ്പള്ളിയിൽ നാട്ടുകാരും പൊലീസും തമ്മിൽ കഴിഞ്ഞ ദിവസം സംഘര്‍ഷമുണ്ടായത്.
സ്ത്രീകളെയും കുട്ടികളേയും പൊലീസ് റോഡിലൂടെ വലിച്ചിഴച്ചു. ഒരു മണിക്കൂര്‍ നീണ്ട സംഘര്‍ഷാവസ്ഥക്ക് ശേഷം പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.