കെ റെയിലിന് പൂര്‍ണ പിന്തുണ നല്‍കുന്നു; ഇടത് മുന്നണിയുടെ നയത്തോടൊപ്പം തന്നെയാണ് കേരള കോണ്‍ഗ്രസ് എം നിലകൊള്ളുന്നത്: ജോസ് കെ മാണി

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: കെ റെയിലിന് പൂര്‍ണ പിന്തുണ നല്‍കുന്നുവെന്നും ഇടത് മുന്നണിയുടെ നയത്തോടൊപ്പം തന്നെയാണ് കേരള കോണ്‍ഗ്രസ് എം നിലകൊള്ളുന്നതെന്നും പാര്‍ട്ടി നേതാവ് ജോസ് കെ മാണി.

ഇടതു മുന്നണിയുടെ പ്രകടന പത്രികയിലുണ്ടായിരുന്നതാണ് പദ്ധതിയെന്നും ജനങ്ങളെ വിശ്വാസത്തിലെടുത്ത്
വിയോജിപ്പും വിഷമങ്ങളും പരിഹരിച്ച്‌ മുന്നോട്ട് പോകുമെന്നും ജോസ് കെ മാണി ചൂണ്ടിക്കാട്ടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബൃഹത്തായ പദ്ധതികള്‍ക്കെതിരെ ആരോഗ്യ പരമായ വിമര്‍ശനങ്ങള്‍ ഉണ്ടാവുക സ്വാഭാവികമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.