കെ.ആർ നാരായണന്റെ സ്മരണക്കായി തപാൽ സ്റ്റാമ്പ് പുറത്തിറക്കാനൊരുങ്ങി കെ ആർ നാരായണൻ ഫൗണ്ടേഷൻ; രാഷ്ട്രപതി ദ്രൗപദി മുർമുവിന് നിവേദനം നൽകി

Spread the love

പാലാ: മുൻ രാഷ്ട്രപതി കെ.ആർ നാരായണൻ്റെ സ്മരണയ്ക്കായി തപാൽ സ്റ്റാമ്പ് പുറത്തിറക്കുന്നതിനാവശ്യമായ നടപടികൾക്ക് തുടക്കമായി.

video
play-sharp-fill

കെ ആർ നാരായണൻ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ്, വൈസ് ചെയർമാൻ ഡോ സിന്ധുമോൾ ജേക്കബ് എന്നിവർ രാഷ്ട്രപതി ദ്രൗപദി മുർമുവിന് നിവേദനം നൽകിയിരുന്നു.

നടപടികൾക്കായി കേന്ദ്ര ടെലികമ്മ്യൂണിക്കേഷൻ മന്ത്രാലയത്തിന് കൈമാറിയതായി ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസിനെ രാഷ്ട്രപതി ഭവൻ രേഖാമൂലം അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തപാൽ സ്റ്റാമ്പിനൊപ്പം നാണയവും കെ.ആർ നാരായണൻ്റെ പേരിൽ പുറത്തിറക്കാൻ നടപടി സ്വീകരിക്കണമെന്നും നിവേദനത്തിൽ അഭ്യർത്ഥിച്ചിരുന്നു. ആർ അജിരാജ്കുമാർ, അഡ്വ ജെ ആർ പത്മകുമാർ എന്നിവരും നിവേദക സംഘത്തിൽ ഉണ്ടായിരുന്നു.

കെ ആർ നാരായണൻ ഫൗണ്ടേഷൻ കെ ആർ നാരായണൻ്റെ ജന്മശതാബ്ദിയോടനുബന്ധിച്ച് തപാൽ വകുപ്പിൻ്റെ സഹകരണത്തോടെ മൈ സ്റ്റാമ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി സ്റ്റാമ്പ് പുറത്തിറക്കിയിരുന്നു.

പ്രാദേശിക തലത്തിൽ തപാൽ വകുപ്പ് നടപ്പാക്കി വരുന്നതാണ് മൈ സ്റ്റാമ്പ് പദ്ധതി. കെ ആർ നാരായണൻ്റെ ഇരുപതാം ചരമവാർഷികം കഴിഞ്ഞ ദിവസമാണ് ആചരിച്ചത്.