video
play-sharp-fill
മുസ്ലിംങ്ങൾക്കെതിരെ വംശീയാധിക്ഷേപം: എഴുത്തുകാരി കെ ആര്‍ ഇന്ദിരക്കെതിരെ കേസെടുത്തു

മുസ്ലിംങ്ങൾക്കെതിരെ വംശീയാധിക്ഷേപം: എഴുത്തുകാരി കെ ആര്‍ ഇന്ദിരക്കെതിരെ കേസെടുത്തു

തൃശൂര്‍ : ഫെയ്‌സ്‌ബുക്കിലൂടെ വംശീയ വിദ്വേഷവും നടത്തിയ ആകാശവാണി പ്രോഗ്രാം മേധാവിയും എഴുത്തുകാരിയുമായ കെ ആര്‍ ഇന്ദിരക്കെതിരെ കേസെടുത്തു. കൊടുങ്ങല്ലൂര്‍ മീഡിയ ഡയലോഗ് സെന്റര്‍ പ്രവര്‍ത്തകനായ എം ആര്‍ വിപിന്‍ദാസിന്റെ പരാതിയിലാണ്‌ കൊടുങ്ങല്ലൂര്‍ പൊലീസ്‌ കേസെടുത്തത്‌. പോസ്റ്റുകളുടെ സ്‌ക്രീന്‍ഷോട്ടുകളും പരാതിക്കൊപ്പം നല്‍കി.

എഴുത്തുകാരി ഇന്ദിരയുടെ പരാമര്‍ശങ്ങള്‍ മതസ്പര്‍ദ്ധ വളര്‍ത്തുന്നതും ചില മത രാഷ്ട്രീയ വിഭാഗങ്ങള്‍ക്കെതിരെ കലാപത്തിന് ആഹ്വാനം ചെയ്യുന്നതുമാണെന്ന് പരാതിയില്‍ പറയുന്നു. സംഭവം വിവാദമായതോടെ പോസ്റ്റുകള്‍ കെ ആര്‍ ഇന്ദിര നീക്കം ചെയ്തിട്ടുണ്ട്.

ഐപിസി 153എ പ്രകാരം ജാമ്യമില്ലാ വകുപ്പുപ്രകാരമാണ്‌ കേസ്‌. സാമൂഹിക മാധ്യമങ്ങളില്‍ അപകീര്‍ത്തിപരമായ പ്രചാരണം നടത്തിയതിന്‌ 120 ഒ പ്രകാരവും കേസുണ്ട്‌.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അസമിലെ അന്തിമ ദേശീയ പൗരത്വ പട്ടികയില്‍ നിന്നും പത്തൊമ്പത് ലക്ഷം പേര്‍ പുറത്തായതുമായി ബന്ധപ്പെട്ടാണ് ഇന്ദിര ഫേസ്ബുക്കില്‍ വംശീയ വിദ്വേഷമടങ്ങിയ പോസ്റ്റ് പ്രസിദ്ധീകരിച്ചത്. ഇന്ത്യൻ പൗരർ അല്ലാതാകുന്നവരെ അനധികൃത കുടിയേറ്റക്കാരുടെ ക്യാമ്പിൽ മിനിമം സൗകര്യങ്ങൾ നൽകി പാർപ്പിക്കുകയും സ്റ്റെറിലൈസ് ചെയ്യുകയും വേണമെന്നാണ് കെ.ആര്‍ ഇന്ദിര ഫേസ്ബുക്ക് കുറിപ്പില്‍ കുറിച്ചത്. അതുമായി ബന്ധപ്പെട്ട ഫേസ്ബുക്ക് ചര്‍ച്ചകളിലും വംശീയവും വര്‍ഗീയവുമായ രീതിയിലാണ് കെ.ആര്‍ ഇന്ദിര സംസാരിച്ചത്. ‘മുസ്‍ലിം സ്ത്രീകള്‍ പന്നി പെറ്റുകൂട്ടും പോലെ പ്രസവിക്കുന്നത് നിര്‍ത്താനാണ് സ്റ്റെറിലൈസ് ചെയ്യുന്നതെന്നും പൈപ്പ് വെള്ളത്തില്‍ ഗര്‍ഭനിരോധന മരുന്ന് കലര്‍ത്തി വേണം മുസ്‍ലിംകളുടെ പ്രസവം നിര്‍ത്താനെന്നും കെ.ആര്‍ ഇന്ദിര ഫേസ്ബുക്കില്‍ പറഞ്ഞു.

ഇന്ദിരയുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ വ്യാപകമായ വിമര്‍ശനമാണ് സാമൂഹിക മാധ്യമങ്ങളില്‍ ഉയരുന്നത്. നേരത്തെ കമ്മട്ടിപ്പാടം സിനിമയിലെ അഭിനയത്തിന് വിനായകന് അവാര്‍ഡ് ലഭിച്ചതിനെയും കെ.ആര്‍ ഇന്ദിര കടുത്ത ജാതീയമായ രീതിയില്‍ വിമര്‍ശനമുന്നയിച്ചിരുന്നു. അന്നും വലിയ പ്രതിഷേധം ഇന്ദിരക്കെതിരെ ഉയര്‍ന്നിരുന്നു.