തിരുവിതാംകൂർ ദേവസ്വം ബോർഡിൽ എൽ.ഡി ക്ലർക്ക്/ സബ് ഗ്രൂപ്പ് ഓഫീസർ ഗ്രേഡ് II തസ്തികകളിൽ അവസരം

Spread the love

 

 

തിരുവിതാംകൂർ ദേവസ്വം ബോർഡിൽ എൽ.ഡി ക്ലർക്ക്/ സബ് ഗ്രൂപ്പ് ഓഫീസർ ഗ്രേഡ് II തസ്തികയിൽ നിലവിലുള്ള 113 ഒഴിവിലേയ്ക്ക് നിയമിക്കപ്പെടുന്നതിന് നിശ്ചിതയോഗ്യതയുള്ള ഹിന്ദു മതത്തിൽപ്പെട്ട ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിയ്ക്കുന്നു.

കാറ്റഗറി നമ്പർ 039/2025
തസ്തികയുടെ പേര് എൽ.ഡി ക്ലർക്ക്/ സബ് ഗ്രൂപ്പ് ഓഫീസർ ഗ്രേഡ് II
ശമ്പള സ്കെയിൽ 26,500-60,700
വിദ്യാഭ്യാസ യോഗ്യത :

പ്ലസ് ടു അല്ലെങ്കിൽ തത്തുല്യം..
ഗവൺമെന്റ് അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള കമ്പ്യൂട്ടർ വേഡ് പ്രൊസസിങ്ങ് സർട്ടിഫിക്കറ്റ്.
പ്രായപരിധി
18-36 ഉദ്യോഗാർത്ഥികൾ 01-01-2007 ജനിച്ചവരായിരിക്കണം 02-01-1989 ഇടയിൽ (രണ്ട് തീയതികളും ഉൾപ്പെടെ) ( പട്ടികജാതി/പട്ടികവർഗ്ഗക്കാർക്കും മറ്റ് പിന്നാക്ക സമുദായങ്ങളിൽ പ്പെട്ടവർക്കും നിയമാനുസൃതമായ വയസ്സിളവ് ലഭിക്കുന്നതാണ്. (വയസ്സിളവിനെ സംബന്ധിച്ച വ്യവസ്ഥകൾക്ക് കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് റെഗുലേഷൻസ്, 2016 അപ്പെൻഡിക്സസ് 3 B (വിജ്ഞാപനത്തിൻ്റെ പാർട്ട് – II) ലെ പൊതു വ്യവസ്ഥകളിലെ രണ്ടാം ഖണ്ഡിക കാണുക )

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരീക്ഷാഫീസ് തുകയും അടയ്യേണ്ട രീതിയും

ജനറൽ വിഭാഗം 500/-
എസ് സി: രൂപ 250/-
എസ് ടി: രൂപ 250/-
ഒബിസി: രൂപ 500/-
ജനറൽ -EWS: രൂപ 500/-
(കേരള ദേവസ്വം റിക്രൂട്ട്മെൻ്റ് ബോർഡിൻ്റെ അപേക്ഷ സമർപ്പിക്കുന്നതിനുള്ള വെബ് പോർട്ടലിലെ പേമെൻ്റ് ഗേറ്റ് വേ വഴി ഓൺലൈനായി തുക അടയ്യേണ്ടതാണ്)

എങ്ങനെ അപേക്ഷ നൽകാം
കേരള ദേവസ്വം റിക്രൂട്ട്‌മെൻ്റ് ബോർഡിൻ്റെ ഔദ്യോഗിക വെബ് സൈറ്റായ www.kdrb.kerala.gov.inലൂടെ ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തിയ ശേഷം ഓൺലൈനായി സമർപ്പിക്കുന്ന അപേക്ഷകൾ മാത്രമേ സ്വീകരിക്കുകയുള്ളൂ. ഇതിനോടകം രജിസ്ട്രേഷൻ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾക്ക് അവരുടെ പ്രൊഫൈൽ വഴി അപേക്ഷിക്കാവുന്നതാണ്.